അവിചാരിത അനുഭവങ്ങൾ !!
അനുഭവങ്ങൾ – കുളിയും കഴിഞ്ഞ് ഞാൻ പൂമുഖത്താണ് പോയിരുന്നത്. അന്നേരം ജൂലി ചായ കൊണ്ട് തന്നതും കുടിച്ചു കൊണ്ട് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു.
അവസാനം രാത്രി കഴിക്കുന്ന സമയത്താണ് സാന്ദ്ര താഴേക്ക് വന്നത്. ഞങ്ങൾ എല്ലാവരും ഡൈനിംഗ് റൂമിൽ ഇരുന്ന ശേഷവും സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയില്ല.
അമ്മായിയും ജൂലിയും ചോദ്യ ഭാവത്തില്‍ എന്നെ നോക്കിയതും… എല്ലാം എന്റെ തലയില്‍ കൊണ്ട് വെച്ചുതരരുത് എന്നപോലെ ഞാൻ നോക്കി.
“എന്താ മോളെ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്..?” അമ്മായി സാന്ദ്രയോട് ചോദിച്ചു.
“നല്ല തലവേദന എടുക്കുന്നു മമ്മി.”
അവള്‍ മറുപടി കൊടുത്തു. എന്നിട്ട് വേഗം എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് അവള്‍ വേഗം എഴുനേറ്റ് പോയി.
ഞങ്ങൾ മൂന്നുപേരും മിണ്ടാതെയാണ് കഴിച്ചിട്ടെന്നീറ്റത്. റൂമിൽ പോയശേഷം ജൂലിയും ഒന്നും സംസാരിച്ചില്ല. എന്നെ കെട്ടിപിടിച്ചുകൊണ്ട് അവൾ വേഗം ഉറങ്ങി.
അടുത്ത ദിവസം സാന്ദ്ര ഉത്സാഹം ഇല്ലാതെ എന്റെ കൂടെ ബൈക്കില്‍ കേറിയിരുന്നു, എന്റെ ദേഹത്ത് തൊടുക പോലും ചെയ്യാതെ.
അവസാനം വരെ അവൾ അങ്ങനെ തന്നെയാണ് ഇരുന്നു വന്നത്. ക്യാമ്പസില്‍ നിർത്തിയിട്ടും അവൾ സ്വബോധം ഇല്ലാത്ത പോലെയാണ് ഇരുന്നത്.
എനിക്ക് നല്ല വിഷമം തോന്നി.