അവിചാരിത അനുഭവങ്ങൾ !!
അതുകൊണ്ട് ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി.
ഉടനെ ഐഷയും ദീപ്തിയും എന്റെ അടുത്തേക്ക് വന്നു നിന്നു.
അന്നേരം ക്യാമ്പസ് ഗേറ്റിലൂടെ കടന്നുപോയ ഷസാന എന്ന വെളുത്തു തുടുത്ത സുന്ദരിയായ പെണ്‍കുട്ടി, അല്‍പ്പം നാണത്തോടെ എനിക്ക് കൈ കാണിച്ച് ഒരു നേര്‍ത്ത പുഞ്ചിരിയും തന്നിട്ട് വേഗം നടന്നു പോയി. ഞാനും പുഞ്ചിരി തൂകി കൈയും കാണിച്ചു.
ഈ ഒരു സീന്‍ കണ്ട ആ പരിസരത്തുള്ള ഏറെക്കുറെ എല്ലാ പയ്യന്മാരും അന്തിച്ചു നിന്നത് ഞാൻ കണ്ടു. പെൺകുട്ടികൾ വരെ അല്‍ഭുതം പ്രകടിപ്പിച്ചു. ഐഷയും ദീപ്തിയും പോലും മിഴിച്ചു നിന്നു.
പക്ഷേ ഞാൻ അതൊന്നും കാര്യമാക്കാതെ വലിയ ഗമയോടെ മനസ്സിൽ ചിരിച്ചു.
ഞാനും ഷസാനയും ശെരിക്കും നല്ല ചങ്ങാത്തത്തിൽ ആയിരുന്നു എന്നതാണ് സത്യം.
ഞാനുമായി ഷസാന കഴിഞ്ഞ അഞ്ചു മാസമായി നല്ല കമ്പനിയാണെങ്കിലും ആള്‍ കൂട്ടത്ത് വച്ച് അവൾ എന്നോട് അധികം സംസാരിക്കാറില്ല. സാധാരണയായി അവൾ ആരോടും അധികം സംസാരിക്കാത്ത ടൈപ്പാണ്.
അഞ്ചു മാസത്തിനു മുമ്പ് ഒരു ഉച്ച സമയത്ത് ആദ്യമായി അവള്‍ എന്റെ മാളിൽ എന്തോ സാധനം മേടിക്കാന്‍ വന്നിരുന്നു. അതിനു ശേഷം ആഴ്‌ചയില്‍ രണ്ടു വട്ടമെങ്കിലും ഉച്ച സമയത്ത് എന്റെ മാളിൽ ഒറ്റയ്ക്ക് വന്ന് എന്തെങ്കിലും അവള്‍ മേടിക്കുമായിരുന്നു. അപ്പോഴാണ് ആ ആദ്യത്തെ ആഴ്ച ആദ്യമായി ഞാൻ അവളോട് സംസാരിച്ചത്.
One Response
13ാം ഭാഗം എവിടെ