അവൾ സെക്സി തന്നെ
കുർബാനക്ക് ശേഷമുള്ള അറിയിപ്പുകളിലേക്കു വികാരിയച്ചൻ കടന്നപ്പോ ലീന തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി.
ഒൻപതുമണി ആകുന്നു.. വികാരിയച്ചൻ എപ്പോ നിർത്തുമോ ആവോ..!!
പതിവില്ലാത്ത പാട്ടുകുർബാന നടത്തിയതോടെ ഇന്ന് സമയം വൈകി. അതിനുശേഷം അറിയിപ്പുകൾ..
അതെങ്ങനാ.. ചെറിയ ഒരു കാര്യം പറയാനാണെങ്കിലും അതിനെ പരമാവധി നീട്ടിവലിച്ചു പറയുന്ന സ്വഭാവമാണല്ലോ അച്ചന്റേത്..
അച്ചായൻ രാവിലെ എത്തുമെന്നാണ് പറഞ്ഞത്.. വീട്ടിൽ എത്തിയോ ആവോ..
ലീന ആ ചിന്തയിലിരിക്കെ അച്ചൻ പറഞ്ഞു..
ഇതോടെ അറിയിപ്പുകൾ കഴിഞ്ഞു..
ലീനയുടെ ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് വികാരിയച്ചന്റെ സ്വരം മൈക്കിലൂടെ മുഴങ്ങി..
ആശ്വാസത്തോടെ മുട്ടിൽനിന്നു കുരിശു വരച്ചു ലീന പുറത്തേക്കിറങ്ങിയിട്ട്
ബാഗിൽനിന്നും മൊബൈൽ ഫോൺ എടുത്തുനോക്കി.
ഭാഗ്യം.. അച്ചായൻ വിളിച്ചിട്ടില്ല..
സൈലന്റ് മോഡിൽനിന്നും മാറ്റി മൊബൈൽ ബാഗിൽ തന്നെ വച്ചു. തലയിൽനിന്നും സാരി മാറ്റി തോളിലൂടെ പുതച്ചുകൊണ്ട് പതിയെ നടന്നു..
ഹോ ഈ വികാരിയച്ചന്റെ ഒരു പ്രസംഗം..എനിക്കാണെങ്കിൽ ഉറക്കം വന്നിട്ട് മേലാരുന്നു..
എന്റെയും കാര്യം അത് തന്നെ…
ഈ കിളവനച്ചന്മാർ ഇടവകയിൽ വന്നാലുള്ള കുഴപ്പം ഇതാ..
പിന്നിൽനിന്നും രണ്ടു പെൺകുട്ടികളുടെ സംസാരം കേട്ട് ലീന തിരിഞ്ഞുനോക്കി..