ആന്റിയും ഞാനും ബാഗ്ളൂർ യാത്രയിൽ
അമ്മാവൻ അമ്മാവി എന്നു രണ്ടു അധ്യാപകർ ഞങ്ങൾക്കുണ്ടായിരുന്നു. അവരുടെ പേരു ഇപ്പോഴും ആർക്കും ഓര്മ്മയില്ല. ദമ്പതികൾ ആയിരുന്ന അവർക്ക് ആരാണ് അങ്ങനെ ഒരു ഇരട്ടപ്പേരു നൽകിയതെന്നും എനിക്കറിയില്ല.
ആ സ്കൂൾ തുടങ്ങിയപ്പോഴേ അമ്മാവനും അമ്മാവിയും ഉണ്ടായിരുന്നു. അമ്മാവന്റെയായിരുന്നു ആ സ്കൂൾ തന്നെ. അമ്മായി ടീചർ മലയാളമാണ് പഠിപ്പിക്കുന്നത്.
ദുര്യോധനൻ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്ന പാഠം പഠിപ്പിച്ചപ്പോൾ വികമൻ ഒരു ചോദ്യം
ടീച്ചർ രജസ്വല എന്നു വച്ചാൽ എന്താ?
ഞാൻ അന്തം വിട്ടു !! അവൻ ക്ലാസിൽ ഡൗട്ടു ചോദിക്കുകയോ?
അവൻ നന്നാവാൻ തീരുമാനിച്ചൊ? ക്ലാസിൽ ഒന്നാമൻ ഞാനാണ്.
എന്നിട്ട് ആ വാക്ക് ഞാൻ കണ്ടില്ല.
ആ പാഠത്തിൽ രജസ്വലയായിരിക്കുന്ന എന്നെ സഭയിലേക്കു വിളിക്കരുതെന്നു പാഞ്ചാലി പറയുന്നുണ്ട്. അപ്പോൾ അവൻ മലയാള മൊക്കെ വായിച്ചു തുടങ്ങിയോ?
അർഥത്തിനായി എല്ലാവരും അമ്മായി ടീച്ചറെ നോക്കി. അമ്മായി ടീച്ചറിന്റെ മുഖം നാണിച്ചു പൂത്തുലഞ്ഞിരിക്കുന്നു.
“അതിന്റെ അർഥം ഞാൻ പറയില്ല’ “അതെന്താ ടീച്ചർ ? കോറസ്സായി കുട്ടികൾ,
“അതു നിന്റെയൊക്കെ അമ്മമാരുടെ അടുത്തു ചോദിച്ചാൽ പറഞ്ഞു തരും’
ഞാൻ വീട്ടിൽ പോയി അമ്മയോടു ചോദിച്ചു.
അമ്മ പറഞ്ഞു.
അഛനോടു ചോദിക്കാൻ.
ആർക്കും അറിയത്തില്ല.
പിറേറന്നു ടീച്ചറോട് ഞാൻ വീണ്ടും ചോദിച്ചു.
One Response