അറുപത്കാരനും പതിനെട്ട് കാരനും !!
ഞാൻ അവളുടെ വീട്ടിൽ പോയിട്ട് നാല് വർഷമായി. അന്ന് അവളുടെ മകന് പത്ത് പതിനാല് വയസ്സ് ആയിട്ടുള്ളൂ.
ഒരു പാവം പിടിച്ച ചെറുക്കൻ ആണ്. ഇവള് അനാവശ്യമായി സ്ട്രിക്ട് ആയി വളർത്തി വളർത്തി ചെറുക്കന് ഒരു സ്വാതന്ത്ര്യവും ഇല്ലായിരുന്നു.
ഞാൻ അവളുടെ വീട്ടിലെത്തി. അവൾ പിറ്റേന്ന് ഉച്ചയ്ക്കാണ് ട്രെയിനിങ്ങിന് വേണ്ടി തൃശ്ശൂർക്ക് പോകുന്നത്. പിന്നെ രണ്ട് ദിവസം കഴിഞ്ഞേ വരത്തൊള്ളൂ.
ഞങ്ങൾ സംസാരിച്ച് നിൽക്കേ അവളുടെ മകൻ പുറത്ത് നിന്നു വന്നു. അശോക് എന്നാണ് പയ്യന്റെ പേര്. ഞാൻ നാല് കൊല്ലം മുൻപ് അവനെ കാണുന്നത് പോലെ തന്നെ ഉണ്ട് അപ്പോഴും അവൻ. ചെറുതായി ഒന്ന് തടിച്ചു എന്നുമാത്രം. താടിയും മീശയും ഒന്നും വന്നിട്ടില്ല. അവന്റെ തള്ള വീട്ടിൽ തന്നെ ഇട്ട് വളർത്തുന്നത് കൊണ്ട് ശരീരം ഒട്ട് അനങ്ങിയിട്ടുമില്ല. ചെറുക്കൻ മിനുമിനാ വെളുത്തു തുടുത്ത് പെണ്ണുങ്ങളുടെ പോലെയുണ്ട് കാണാൻ. വട്ടമുഖവും തൂവെള്ള നിറവും.
ഞാൻ അവനോട്
“എടാ അശോക് മോനെ.. നിന്റെ മുഖത്ത് താടിയും മീശയും എന്താ ഇതുവരെ വരാത്തത്…..”
എന്ന് ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.
അന്നേരമാണ് സുജ പറഞ്ഞത്
മാമൻ വന്നിട്ട് വേണം ഇവനെ ഒന്ന് മാറ്റിയെടുക്കാൻ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞാൻ…
ഇവന് ഈ കഴിഞ്ഞ മാസം 18 തികഞ്ഞു. ഒരു പണിയും തനിയെ ചെയ്യാൻ അറിയത്തില്ല. മാമൻ ഇവിടുള്ള രണ്ട് ദിവസം കൊണ്ട് ചെക്കന് കുറച്ച് സ്വന്തം തുണി അലക്കാനെങ്കിലും പഠിപ്പിച്ചു കൊടുക്കണം. ഒരു ബൾബ് ഫ്യൂസ് ആയാൽ മാറി ഇടാൻപോലും ഇവന് അറിയത്തില്ല….
One Response
Baakki eppozhaa idunnee