അറബിപ്പെണ്ണും മലയാളി ഞാനും..
അവൾ ഒന്നുമില്ലെന്ന് തലയാട്ടി.. ഒന്നും പറഞ്ഞില്ല. അവൾ വീണ്ടും tv കണ്ടിരുന്നു..ഞാനും..
കുറച്ചു കഴിഞ്ഞപ്പോൾ സാറ വന്നു.
ഞാൻ ഇറങ്ങുവാണെന്നു പറഞ്ഞെണീറ്റ് .. സാറയോട് യാത്ര പറഞ്ഞു..
ഡാ.. നീ ഇരിക്ക്, എന്താ ധ്യതി?
ഒന്നുമില്ലെടീ.. ഞാൻ പോട്ടെ.. ദേ.. മറിയേടെ ഇരിപ്പ് കണ്ടില്ലേ.!!! നനഞ്ഞ കോഴിയെപ്പോലെ..
ഓ.. അത് ശെരിയാണല്ലോ !! , നിനക്കു എന്ത് പറ്റി ? ഇന്നലെ വഴക്ക് പറഞ്ഞത് കൊണ്ടാണോ? സാരമില്ല പോട്ടെ.. ഞങ്ങൾ ജോലിയിലായിരുന്നത് കൊണ്ടല്ലേ.. ഇനി അങ്ങനെ പറയില്ല.. സോറി..
എനിക്ക് കുറച്ച് എഴുതാൻ ഉണ്ടാരുന്നു.. ഒന്ന് ഹെല്പ് കിട്ടുമോന്നറിയാൻ വന്നതാ.. അപ്പോഴേക്കും ചാടിക്കേറി..
അല്ലേലും ഈ സാറ അങ്ങോട്ട് പറയാനുള്ളത് കേൾക്കില്ല, വെറുതെ ചാട്ടം, ദേഷ്യം..!!
ഓ സോറി മോളെ.. നീ പിണങ്ങേണ്ട.. നീ എന്ത് ആവശ്യമുണ്ടെങ്കിലും വന്നോ.. ഈ സൗബിന് നന്നായി ഇംഗ്ലീഷറിയാം.. അവൻ നിന്നെ ഹെല്പ് ചെയ്യും..
സാറ എന്നെ നോക്കി കണ്ണിറുക്കി.
മറിയ കുറച്ച് റിലാക്സ്ഡ് ആയി.
ഡി.. മറിയാ നിനക്ക് ഡ്രസ്സെടുക്കാൻ സെന്റർ പോയിന്റിൽ പോണമെന്നു പറഞ്ഞില്ലേ? സൗബിൻ, നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇവളെ ഒന്ന് കൊണ്ട് പോകാമോ? ഞാൻ പോയാൽ ഉമ്മ ഒറ്റയ്ക്കാകും..
ഓക്കേ സാറാ.. ഞാൻ കൊണ്ട് പോകാം..
മരിയയുടെ മുഖത്ത് ആശ്ചര്യം!! അവൾ, സാറ അങ്ങനെ പറയുമെന്ന് ഒട്ടും പ്രതീക്ഷിക്കാഞ്ഞത് പോലെ..