അപരിചിതരുടെ ആനന്ദകേളി
“സർ, ആപ്കോ നാസ്തെ മെ ക്യാ ചഹിയെ?”
“ഏക് പ്ലേറ്റ് ബ്രഡ് ഓംലെറ്റ് ദീ ജിയെ. അഭി നഹി, ആട്ട് ബജെ കെ ബാദ്.”
“ഓർ മേടം കോ?”
“വോ ഉൻസെ ഹി പൂച്ച് ലോ.”
ഞങ്ങളുടെ സംഭാഷണം മനസ്സിലാവാതെ അഹല്യ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി.
അപ്പൊൾ ഞാൻ അവളോട് ഇംഗ്ലീഷിൽ ചോദിച്ചു.
“ഹി ഈസ് ആസ്കിങ് വാട്ട് യു വാണ്ട് ഇൻ ബ്രേക്ക്ഫാസ്റ്റ്. വെജ് ഒർ നോൺ വെജ്.”
“ഓക്കെ. ഐ പ്രെഫർ വെജ്. താങ്ക്യൂ.”
അവളുടെ ഇംഗ്ലീഷിന് ഒരു വെസ്റ്റേൺ ടച്ച് ഉണ്ടായിരുന്നു. ഞാൻ മലയാളി ആണെന്ന് മനസ്സിലായിട്ടില്ല. എങ്കിൽ പിന്നെ അത് അങ്ങനെതന്നെ ഇരിക്കട്ടെ എന്ന് ഞാനും കരുതി. ഇടക്ക് അവൾ എന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന് പറഞ്ഞല്ലോ, അത് വേറെ എവിടെയും അല്ല. കുറച്ച് കാലം മുന്നെ ഞങ്ങളുടെ ചാനൽ വഴി സോഷ്യൽ മീഡിയയിൽ വൈറലായ “കാമസൂത്ര ലൗ ആൻഡ് ഫിലോസഫി” എന്ന ടോക്ക് ഷോക്ക് കണ്ടൻറ് എഴുതിയത് ഞാനാണ്. മാത്രമല്ല ഒന്നു രണ്ടു എപ്പിസോഡിൽ ഞാൻ സ്ക്രീനിൽ വന്നിട്ടുമുണ്ട്.
സമയം കടന്നുപോയി. ട്രെയിൻ അപ്പോഴേക്കും കോട്ട സ്റ്റേഷനിൽ എത്തിയിരുന്നു. ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ബെർത്തിൽ കേറി വെറുതെ കിടന്നപ്പോൾ ഞാൻ കുറച്ചു നേരത്തേക്ക് ഒന്ന് മയങ്ങിപ്പോയി.
കുറച്ചു നേരത്തിനുശേഷം കണ്ണ് തുറക്കുമ്പോൾ എനിക്ക് അഹല്യയുടെ അടക്കിപ്പിടിച്ചുള്ള ഫോൺ സംസാരം കേൾക്കാമായിരുന്നു