അപരിചിതരുടെ ആനന്ദകേളി
“ഇല്ല ചേച്ചീ. അടുത്ത സീറ്റിൽ ഒരു ഹിന്ദിക്കാരനാണ്. എനിക്കാണേൽ അയാളോട് സംസാരിക്കാൻ ഹിന്ദിയും അറിയില്ലല്ലോ. ആകെ ബോറടിയായി. വല്ല ഫ്‌ളൈറ്റിനും വന്നാ മതിയായിരുന്ന്.”
അപ്പൊ അതാണ് ഈ ജാഡയുടെ കാര്യം. അവൾ വിചാരിക്കുന്നത് ഞാൻ ഒരു നോർത്ത് ഇന്ത്യൻ ഹിന്ദി വാല ആണെന്നാണ്. അവളെ കുറ്റം പറയാൻ പറ്റില്ല. എനിക്ക് അത്യാവശ്യം ബോളിവുഡ് ലുക്കുണ്ട്. ബോളിവുഡ് താരം സിദ്ധാർത്ഥ് ചതുർവേദിയുടെ ഛായ ഉണ്ടെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്.
ഞാൻ വീണ്ടും അവളുടെ ഫോൺ വിളി ശ്രദ്ധിച്ചു.
“രാത്രി പതിനൊന്നു മണിക്ക് പനവെൽ എത്തും. നീയെന്നെ പിക്ക് ചെയ്യാൻ വരണേ.”
ആഹാ, അപ്പോ എനിക്ക് ഇറങ്ങേണ്ട സ്റ്റേഷനിൽ തന്നെയാണ് ഇവളും ഇറങ്ങുന്നത്.
“ചേച്ചീ, പക്ഷെ ഇയാളെ ഞാൻ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. എവിടെയാണെന്ന് ഓർമ്മയില്ല.”
“ഉം, കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ട്. സുന്ദരനാ..” അതും പറഞ്ഞ് അവൾ എന്നെ ഇടം കണ്ണിട്ടു നോക്കിയത് ഞാൻ കണ്ടു.
“അതൊന്നും ഇല്ല ചേച്ചീ. കണ്ടിട്ട് മാന്യനാണെന്നു തോന്നുന്നു.”
അവരെന്നെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായപ്പോൾ എനിക്ക് കൗതുകം കൂടി.
“ഒന്ന് പോയെടീ, എന്നെ അതിനൊന്നും കിട്ടൂല്ല.”
അവളുടെ ഫോണിലെ “ചേച്ചി” എന്തോ വൃത്തികേട് പറഞ്ഞുവെന്ന് തോന്നുന്നു. സംഭാഷണം വേറെ എന്തിലേക്കോ വഴി മാറുന്നു എന്നു തോന്നിയ നിമിഷത്തിൽ രസച്ചരട് പൊട്ടിച്ചുകൊണ്ട് ഫുഡ് സർവീസ് വെൻ്റർ വന്ന് ഡോറിൽ തട്ടി.