അപരിചിതരുടെ ആനന്ദകേളി
മുൻ മാധ്യമ പ്രവർത്തകൻ കൂടിയായ എനിക്ക് അവളെക്കുറിച്ച് മനസ്സിലാക്കാൻ ഇത്രയും ഇൻഫർമേഷൻ ആവശ്യത്തിലധികമായിരുന്നു. ഗൂഗിൾ സേർച്ച് ചെയ്തു ഡൽഹിയിൽ രണ്ടു ദിവസമായി നടന്ന ഡാൻസ് പ്രോഗ്രാമുകൾ കണ്ടുപിടിച്ചു. ഒരുപാട് ഉണ്ടായിരുന്നു. പക്ഷേ അതിൽത്തന്നെ, ‘IndiArt Foundation’ നടത്തിയ ‘നൃത്യ ദർപൺ’ എന്ന പ്രോഗ്രാം മാത്രമാണ് നോയിഡയിൽ നടന്നത്.
ഉടനെ തന്നെ IndiArt Foundation-ൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ കണ്ട് പിടിച്ച് പുതുതായി അപ്‌ലോഡ് ചെയ്ത ഫോട്ടോസ് തപ്പിനോക്കി. അധികം സ്ക്രോൾ ചെയ്യാതെതന്നെ ഞാൻ തേടിയമുഖം ഭാരതനാട്യ വേഷത്തിൽ എൻ്റെ കണ്ണിലുടക്കി. നേരിട്ട് കാണുന്നപോലെ തന്നെ ആ വേഷത്തിൽ കാണാൻ നല്ല ഐശ്വര്യമുണ്ട്. മാത്രമല്ല നല്ല ഭംഗിയായി ചിരിക്കുന്നുമുണ്ട്. എൻ്റെ ഭാഗ്യംകൊണ്ട് അവളുടെ ഐഡി അതിൽ ടാഗ് ചെയ്തിരുന്നു.
“അഹല്യ” അതാണ് പേര്. ഇൻസ്റ്റഗ്രാം ബയോയിൽ തൃശൂരിലെ പ്രശസ്ത നൃത്ത വിദ്യാലയത്തിൻ്റെ പേരും എഴുതിയിട്ടുണ്ട്. 25 പോസ്റ്റുകളുള്ള അവളുടെ അക്കൗണ്ട് ക്ലോസ്ഡാണ്.
ഏതോ വലിയ വീട്ടിൽ ജനിച്ചുവളർന്ന പെൺകുട്ടിയാണ്. അത്രമാത്രം മനസ്സിലായി. ഇങ്ങോട്ട് ജാഡ കാണികുമ്പോ കുറച്ച് അങ്ങോട്ടും ആവാം. ഞാൻ ജനലിലൂടെ വീണ്ടും പുറത്തേക്ക് നോക്കിയിരുന്നുകൊണ്ട് അവളുടെ ഫോൺ വിളിയിൽ കൗതുകത്തോടെ കാതോർത്തു.