അനുരാഗലോല രാത്രി
അനുരാഗം – ഒരുമ്പെട്ടോള്.. ബാക്കിയുള്ളോർക്കും ചീത്തപ്പേരുണ്ടാക്കാൻ.
അത് കേട്ടതും കുട്ടനവരെ നോക്കി.
അർത്ഥം വെച്ചുള്ള അവന്റെ നോട്ടം ശ്രദ്ധിച്ചു കൊണ്ട് കല്യാണി ,
എന്നാടാ ചെക്കാ കൊമ്പു കോർക്കുന്നപോലെ നോക്കണേ..
മറ്റുള്ളോരെക്കുറിച്ച് പറയുമ്പോ അവനോനെക്കുറിച്ച് കൂടി ഓർക്കുന്നത് നല്ലതാ…
കുട്ടൻ അങ്ങനെ പറഞ്ഞപ്പോഴാണ് കല്യാണിക്കത് ഓർമ്മ വന്നത്..
ഒരു ദിവസം മമ്മദിന്റെ പച്ചക്കറി പോൾ സെയിൽ കടയിൽ വെച്ച് നടന്ന സംഭവമായിരുന്നത്..
കുട്ടൻ അടുത്തെത്തി, കല്യാണിയോട് അടക്കത്തിൽ പറഞ്ഞു.
അന്ന് ഞാൻ കണ്ട കൊക്കെ വേറെ ആരെങ്കിലുമറിഞ്ഞാ..
അവന്റെ ശബ്ദത്തിൽ താക്കീതിന്റെ സ്വരമാണ് അവൾ തിരിച്ചറിഞ്ഞത്.
കല്യാണി വല്ലാതായി. അവൾ ദയനീയമായി കുട്ടനെ നോക്കി.
കുട്ടൻ ഒന്നിരുത്തി നോക്കിയിട്ട് ചായയുമായി അന്നമ്മക്കടുത്തേക്ക് നീങ്ങി.
കുട്ടൻ കല്യാണിയിൽ നിന്നും നോട്ടമെടുക്കുന്നതിന് മുന്നേ, കല്യാണി അവനെ നോക്കിയ നോട്ടത്തിൽ ” പറയല്ലേടാ..” എന്ന അപേക്ഷ നിറഞ്ഞിരുന്നു.
അവൾ ഓർത്തു..
അന്നത്തെ സംഭവം കുട്ടൻ കാണാൻ ഇടയായി എന്ന ഒരു കുരുക്ക് വീണതൊഴിച്ചാൽ അന്നത്തെ അനുഭവം കല്യാണിക്ക് ഇപ്പോഴും സുഖമുള്ള ഒരോർമ്മയാണ്.
മമ്മദിനെപ്പോലെ ഒരാണിനെ ഇന്ന് വരെ അവൾ അറിഞ്ഞിട്ടില്ല. അന്നത്തെ ആ സംഭവം അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു.