അനുരാഗലോല രാത്രി
സാധനങ്ങളൊക്കെ നിരത്തിക്കഴിഞ്ഞ് അന്നമ്മ മുഖമുയർത്തി നോക്കുമ്പോൾ തോമാച്ചന്റെ മുഖം നിറയെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് നിൽക്കുകയായിരുന്നു.
എന്താ തോമാച്ചാ.. വേണ്ടത്?
എന്താ വേണ്ടതെന്ന് പറയാൻ അയാളുടെ നാവനങ്ങുന്നില്ല. തൊണ്ട വരണ്ട്.. നാവിറങ്ങിപ്പോയ അവസ്തയിലായിരുന്നയാൾ.
അത് തിരിച്ചറിഞ്ഞ് ഉള്ളിലൊന്ന് ചിരിച്ചുകൊണ്ടവൾ ചോദിച്ചു..
ചീര.. രണ്ട് കെട്ട് എടുക്കട്ടേ..
അതിനയാൾ തലയാട്ടി. ഒരൻപതിന്റെ നോട്ടുമായയാൾ കൈ നീട്ടി.
ചീര കൊടുക്കുകയും പണം വാങ്ങുകയും ചെയ്യുന്നതിനിടയിൽ അവൾ അറിഞ്ഞുകൊണ്ട് തന്നെ അയാളുടെ കൈയ്യിലൊന്ന് തഴുകി.
സാധാരണ ആ കൈമാറ്റ സമയത്ത് പരസ്പരം കൈകൾ തമ്മിൽ മുട്ടിയുരുമ്മുന്നതല്ലാതെ അങ്ങനെ ഒരു തടവൽ സംഭവിച്ചിട്ടില്ലായിരുന്നു.
ആദ്യമായിരുന്നു അത്തരം ഒരനുഭവം.!!
തോമാച്ചൻ ഷോക്കടിച്ച അവസ്തയിലായി. അയാളുടെ ആ reaction കണ്ട് അന്നമ്മ വശ്യമായി ഒന്ന് ചിരിക്കുക കൂടി ചെയ്തു.
തോമാച്ചൻ ശരിക്കും സ്വർഗ്ഗലോകത്ത് നീന്തിത്തുടിക്കുന്ന അവസ്തയിലായി.
ഇതൊക്കെ കണ്ട് കൊണ്ട് ഒരുവൾ അടുത്തിരിപ്പുണ്ടായിരുന്നു. തൊട്ട് എതിർവശത്ത് കച്ചവടത്തിനിരിക്കുന്ന മേരി.
അവൾക്ക് കലി അടക്കാനാവുന്നില്ല.. അന്നമ്മയെ നല്ലൊരു പുളിച്ച തെറി വിളിക്കണമെന്നവൾക്കുണ്ട്.. എന്നാൽ അന്നമ്മ കേൾക്കേ എന്തെങ്കിലും പറയാൻ അവൾക്കെന്നല്ല ആ മാർക്കറ്റിലെ ഒരുത്തിക്കും നാവനങ്ങില്ല.. അതങ്ങനെയാണ് ..