അനുരാഗലോല രാത്രി
അനുരാഗം – അവനൊന്ന് പതറി.
അവൻ കുട്ടതാങ്ങി താഴേക്കിറക്കുമ്പോൾ അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
കുട്ട താഴേക്ക് വെക്കുമ്പോൾ അന്നമ്മ ചേടത്തി നന്ദിപൂർവ്വമൊന്ന് ചിരിക്കുകയും അത് കാണുന്നത് കുട്ടനൊരു സുഖവുമാണ്. എന്നാൽ ഇന്നവൻ കുട്ട താഴേക്ക് വെച്ചതും അന്നമ്മ ചേടത്തിയെ നോക്കാതെ തിരിഞ്ഞ് നടക്കുകയായിരുന്നു.
അത് ശ്രദ്ധിച്ചു കൊണ്ട് അന്നമ്മ വിളിച്ചു..
ചന്ദ്രാ..
ആ വിളി കേൾക്കുന്നത് അവനൊരു സുഖമാണ്. അന്നമ്മയല്ലാതെ ചന്തയിൽ മറ്റൊരാളും അവനെ ആ പേര് വിളിക്കാറില്ല. മറ്റുള്ളവരൊക്കെ
എട.. കുട്ടാ..
എട.. കോന്താ..
എന്നൊക്കയാ വിളിക്കാറ്. ആരെന്ത് വിളിച്ചാലും അവൻ വിളി കേൾക്കും. അവൻ ആ ചന്തയുടെ സന്തതിയാണ്. ആരോ ചന്തയിൽ പെറ്റിട്ടതാണവനെ..
ചന്തയാണവനെ വളർത്തിയത്. ഇന്നവന് പതിനെട്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു.. ചന്തയിൽ തന്നെയാണ് ഇന്നും അവന്റെ ജീവിതം.
ചന്തയിലെ കച്ചവടക്കാർക്കൊക്കെ സഹായി ആണവൻ. എല്ലാവരും എന്തെങ്കിലുമൊക്കെ അവന് കൊടുക്കും.. ആരോടും അവൻ കണക്ക് പറഞ്ഞ് വാങ്ങാറില്ല. അതാണ് അവന്റെ വരുമാനം.
അന്നമ്മ ചേടത്തിയുടെ വിളി കേട്ടവൻ തിരിഞ്ഞ് നോക്കി. അവനിൽ ഒരു ജാള്യതയുണ്ട്.
അന്നമ്മ കൈവീശി അവനെ അടുത്തേക്ക് വിളിച്ചു.
അടുത്തെത്തിയ അവനോടവർ ചോദിച്ചു..
നീ എന്താടാ പതിവില്ലാത്തപോലെ ഒന്ന് നോക്കുകപോലും ചെയ്യാതെ പോകുന്നേ?