അനുരാഗലോല രാത്രി
ചന്തയിലേക്കുള്ള യാത്രയിൽ തന്നെ തന്നെ നോക്കിനിൽക്കുന്ന പല പതിവ് മുഖങ്ങളേയും കണ്ടിട്ടും കാണാത്ത പോലെ ചേട്ടത്തി ഭൂമികുലുക്കി മുന്നോട്ട് നീങ്ങും.
ചേട്ടത്തിയുടെ പോക്ക് നോക്കി നിൽക്കുകയായിരുന്നു പലചരക്ക് കച്ചവടക്കാരൻ തങ്കപ്പൻ.
കടയിൽ സാധനങ്ങൾ വാങ്ങാൻ വന്ന് നിൽക്കുന്നവരിൽ പെണ്ണുങ്ങളുമുണ്ട്. എന്നിട്ടും അതൊന്നും ഓർക്കാതെ ചേട്ടത്തിയെ നോക്കി നിൽക്കുകയാണയാൾ.
ആ വായ പിളർന്നത് പോലെ ആയിരുന്നു. അത് കണ്ടിട്ട് അറുപത് കഴിഞ്ഞ കാർത്തു ത്തള്ള പറഞ്ഞു:
തങ്കപ്പാ.. നീ ഇങ്ങനെ വായും പൊളിച്ച് നിന്നാ വല്ല ഈച്ചേം നിന്റെ വായേലോട്ട് കേറും.
അത് കേട്ട് അവിടെ നിന്നവർ അടക്കത്തിൽ ചിരിച്ചു.
തങ്കപ്പനത് പതിവ് കമന്റ്ായതിനാൽ പ്രത്യേകിച്ചെന്നും തോന്നിയതുമില്ല.
അയാൾ സാധനങ്ങൾ പൊതിയുന്നതിനിടയിലും നോട്ടം നടന്നകലുന്ന അന്നമ്മയിലായിരുന്നു.
മറ്റുള്ളവർ പൊയ്ക്കഴിഞ്ഞപ്പോൾ കാർത്തുത്തള്ള ചോദിച്ചു.
നിനക്കെന്താടാ ആ അന്നമ്മയെ കാണുമ്പോ വല്ലാത്തൊരു പുകില്.. എന്താടാ.. അവളെ നോട്ടമുണ്ടോ.. നല്ല ഉരുപ്പടിയാ അവള് ..
തങ്കപ്പനത് പിടിച്ചില്ല.
ദേ തള്ളേ.. അനാവശ്യം പറയരുത്..
ഓ.. പിന്നെ.. നിന്റെ മനസ്സിലെ പൂതി ഈ കാർത്തൂന് മനസ്സിലാകാത്തതാണോ?
ആയ കാലത്ത് ഞാനും കൊറെ വെലസിയതല്ലേടാ മോനെ…