അനുഭവങ്ങൾ.. അനുഭൂതികൾ
ഠപ്പേ…… തലയിൽ ഒരു ഇടി…അപ്പുറത്തു പ്രിയ സുഹൃത്ത് രമേഷ്…
എന്താടാ നീയ് പകൽ കിനാവ് കണ്ട് നിക്കണ്…..
ഏയ് ഒന്നുലെടാ ഞാൻ ഒരു കുട്ടിയെ കണ്ട്:
ഹേ…. നേരാ …. അവളെ പെരുത്ത് ഇഷ്ട്ടായീന്ന് തോന്നുന്നല്ലോടാ കള്ളാ….
ഹാ…അവളെ തപ്പണം.. അവളെ കണ്ട് എന്റെ ഇഷ്ടം പറയണം… എനിക്ക് അവളെ കെട്ടണം ടാ…..
നിനക്ക് അത്രയും ഇഷ്ടപ്പെട്ടാ… എങ്കിൽ നമുക്ക് നോക്കടാ… ഈ ഏരിയേല് തന്നെ ഉണ്ടാവുന്നെ…… അവളെ നീ തന്നെ കെട്ടും…എന്തേ…..പോരെ
പിന്നീട് ഞങ്ങള് അനേഷിച്ചു അവളെ കണ്ടുപിടിച്ചു.
എന്റെ അടുത്തബന്ധുവിന്റെ അകന്ന ബന്ധുവായിരുന്നു അവൾ.
അവളോട് എന്റെ ഇഷ്ടം അറിയിക്കാൻ അധികം വൈകിയില്ല.
അവൾക്ക് ഒറ്റ കണ്ടിഷനെ ഉണ്ടായിരുന്നുള്ളു. അവളെ കെട്ടെണോങ്കിൽ അവളുടെ വീട്ടുകാരുടെ സമ്മതം വേണം.
അങ്ങനെ അരുൺ തന്റെ വീട്ടിൽ പറഞ്ഞു.
പിന്നെ വീട്ടുകാർ അവളുടെ വീട്ടിൽ പോയി കാര്യം അവതരിപ്പിച്ചു.
അരുണിന് അന്ന് ജോലിയുണ്ട്. പിന്നെ ഒരേ മതസ്ഥരും ആയത് കൊണ്ട് കല്യാണം നടന്നു.
അങ്ങനെ കാലം അതിന്റെ വഴിക്ക് പോയി.
രാത്രിയും പകലും മാറി മാറി വന്നു.
ഋതുക്കൾ അതിന്റെ പല സ്വഭാവങ്ങളും മാറ്റി മാറ്റി കാണിച്ചു തന്നു.
അവർക്ക് കുട്ടികൾ ആയി.
ഇപ്പോ ദേ … ഇവടെ നിൽക്കുന്നു.
കാലം കുറച്ച് ആയെങ്കിലും അവളുടെ ശരീരത്തിന്നു വല്യ മാറ്റം വന്നിട്ടില്ല..