അനുഭവങ്ങൾ.. അനുഭൂതികൾ
കാലം കുറച്ചായില്ലേ ഈ പരിപാടി തുടങ്ങീട്ട്. . അതിന്റെ എക്സ്പീരിയൻസ് ആണെന്ന് കുട്ടിക്കോ..
ഇതൊക്കെ കേട്ടിരുന്ന് അവരുടെ ഉള്ളിൽ ഭയം വേരിട്ടു തുടങ്ങിയിരുന്നു…
അരുൺ ഭാര്യയെ നോക്കിയപ്പോൾ അവളുടെ മുഖത്ത് ഭയം നിഴലിക്കുന്നത് കാണാം….
അയാൾ തുടർന്നു
നിങ്ങള് പേടിക്കണ്ട പിള്ളേരെ.. പൈസ കൃത്യായി അടച്ചാൽ മതി. അപ്പൊ ഞാൻ ഭയങ്കര പാവമായിരുക്കും.
ശരി.. എന്നാ….. പൈസ റെഡിയാക്കിയിട്ട് ഞാൻ വിളിക്കാം….
മറ്റേ ചെക്കൻ വന്നിട്ടുണ്ട്.. പെണിനെ കൊണ്ട് വന്നപ്പോൾ മാസങ്ങളായി ഇല്ലാത്ത പൈസ ഒരു ആഴ്ചകൊണ്ട് ശരിയാക്കി അവൻ. ഇങ്ങനെയൊക്കെയാ ഇവന്മാരിൽ നിന്ന് പൈസ മേടിക്കാൻ പറ്റുള്ളൂ.
ഇതൊക്ക കേട്ട് അവർ ഓഫീസിൽ നിന്ന് പുറത്തിറങ്ങി.
എന്തായാലും തിരിച്ചു കൊടുക്കാൻ പറ്റുമെന്ന ശുഭ പ്രതീക്ഷയോടെ അവർ വീട്ടിലേക്ക് തിരിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോൾ പൈസ ശരി ആയിട്ടുണ്ട് വീട്ടിൽ വന്നാൽ തരാം എന്ന് പറഞ്ഞ് അയാളുടെ വിളി വന്നു.
പൈസ കിട്ടുന്നതിന്റെ സന്തോഷത്തിലാണ് അരുൺ രാവിലെ എണീറ്റത്. അഴിഞ്ഞു കിടക്കുന്ന മുണ്ട് ശരിയാക്കി റൂമിൽ നിന്നും ഇറങ്ങി.
തൊട്ടപ്പുറത്ത റൂമിൽ മുടിപ്പുതച്ചു കിടന്ന് ഉറങ്ങുന്ന തങ്ങളുടെ രണ്ട് പൊന്നോമന കളുടെ നെറ്റിയിൽ മാറി മാറി ഉമ്മ വച്ച് ഒരു പുഞ്ചിരിയും മുഖത്ത് അണിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു, അരുണിന് തന്റെ ഭാര്യയുടെ കാര്യം ഓർമ്മ വന്നത്.