അനുഭവങ്ങൾ.. അനുഭൂതികൾ
അവളുടെ കെട്ടിയോൻ നിങ്ങളുടെ അത്രം വരില്ലെങ്കിലും നല്ല ഒരു എമൗണ്ട് എന്റെ കൈയിൽനിന്നും വാങ്ങിക്കൊണ്ട് പോയി. ആദ്യ മാസങ്ങളിലൊക്കെ അവൻ തവണകളൊക്കെ കൃത്യമായി അടച്ചു . പിന്നെ., പിന്നെ പൈസയുടെ വരവങ്ങ് കുറഞ്ഞു. കാര്യം അറിയാൻ അവനെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴൊക്കെ ആ മുങ്ങൽ വിദഗ്ദ്ധൻ മുങ്ങി മുങ്ങി നടന്നു.
കാര്യം അറിയണ്ടേ…..
പണം തിരിച്ചു വാങ്ങണ്ടേ…..
അതേ. . നിങ്ങള് ആ ഗ്ലാസിന്റെ ഉള്ളിൽ കൂടി ഒന്നു നോക്കിയേ…
മുതലാളി ഒരു സ്ഥലത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് അഞ്ച് ഭീമാകാരരായ മനുഷ്യരെ ചൂണ്ടിക്കാട്ടി.
ആ ഇരിക്കുന്ന അഞ്ച് ഗഡാഗഡിയന്മാർ ഉണ്ടലോ.. ഞാൻ ഭക്ഷണം കൊടുത്തു വളർത്തുന്ന എന്റെ സ്വന്തം വളർത്തു പട്ടികളാ….
ഞാൻ എന്റെ വണ്ടിയും എടുത്ത് ഒപ്പം എന്റെ അഞ്ചു പിള്ളേരെയും കൂട്ടി അവന്റെ വീട്ടിൽ ചെന്നപ്പോ അവന്റ ഭാര്യ മാത്രമേ അവിടെ ഉള്ളു.
അവൻ അവിടെ ഇല്ലാത്രെ..
എന്തായാലും അത് വരെ ചെന്നതല്ലെ .. അവനെ കണ്ടിട്ടേ പോവുന്നുള്ളു എന്ന് ഞാനങ്ങ് പറഞ്ഞ് അവിടെ അങ്ങ് ഇരുന്നു.
അവസാനം മുങ്ങി മുങ്ങി നടന്നവൻ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മുൻപിൽ പൊന്തി.
അപ്പോ ചെക്കൻ പറയുവാ….
എന്റെ കൈയിൽ നിങ്ങൾക്ക് തരാൻ ഇത്ര മാത്രം പണമൊന്നും ഇരിക്കുന്നില്ല.
ഇതും പറഞ്ഞ് ഈ പടി കേറരുത്.