അനുഭവങ്ങൾ അനുഭൂതികൾ !!
ഉരുക്ക് പോലെ നിന്ന ആനയ്ക്ക് മദം പൊട്ടിയതുമൊക്കെ എന്ത് പറഞ്ഞു ന്യായീകരിക്കാനാ..
അതും നീരുകാലം പോലുമല്ല.
“എന്തോ പേടിയാകുന്നു..”
“മ്മ്.. കുഴപ്പമൊന്നുമില്ലാതിരുന്നാൽ മതിയായിരുന്നു “
“അഹ്.. പ്രശ്നം നോക്കാൻ വില്ലുമംഗലം എത്തുമല്ലോ.”.
നോക്കാം..
“തമ്പുരാൻ എത്തിയില്ലേ ഇതുവരെ.”
“ഇല്ല.””
അവരുടെ സംസാരം തീർന്നപ്പോഴേക്കും കുറച്ചുപേർ ആൽത്തറയ്ക്ക് മുന്നിലേക്കായി നടന്നുവന്നു.
ഏറ്റവും മുൻപിലായി ഒരു കുറിയ മനുഷ്യൻ നടന്നു വരുകയാണ്. ഒരു ബ്രാഹ്മണൻ.
ഷർട്ട് ധരിക്കാത്തതിനാൽ ഉന്തിയ വയറും, അതിന് മുകളിലൂടെ കിടക്കുന്ന പൂണൂലും നന്നായി കാണാം. നെറ്റി മുഴുവൻ മറച്ചുകൊണ്ട് ചന്ദനം പൂശിയിറ്റുണ്ട്, അതിന് മുകളിലായി ഒരു ചുവന്ന തിലകവും.
കാണാൻ തന്നെ ഒരു ഐശ്വര്യം ഉണ്ട്.
ഇതാണ് വില്ലുമംഗലം.
നാട്ടിലെ ജ്യോതിഷ കാര്യങ്ങളിലെ അവസാന വാക്ക്.
ദൈവത്തെപ്പോലെ എല്ലാവരും ബഹുമാനിക്കുകയും, വിശ്വസിക്കുകയും ചെയുന്ന വ്യക്തി.
“തമ്പുരാൻ എത്തിയില്ലേ..?”
“ആൽത്തറയിൽ ഇരുന്നുകൊണ്ട് വില്ലുമംഗലം ചോദിച്ചു.”
“ഇല്ല.. എത്തിയിട്ടില്ല..ടൗൺ വരെ പോകുമെന്ന് പറഞ്ഞിരുന്നു…”
അവിടെ നിന്നൊരാൾ പറഞ്ഞു.
“മ്മ്..””
വില്ലുമംഗലം കവടി നിരത്തി പ്രശ്നം നോക്കുവാൻ തുടങ്ങി.
എന്നാൽ അദ്ദേഹം തീർത്തും അസ്വസ്ഥനായിരുന്നു.