അനുഭവങ്ങൾ അനുഭൂതികൾ !!
പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള കാൽവെപ്പിന്റെ ആഘോഷം.
കഴിഞ്ഞമാസമാണ് മാളു ആദ്യമായി ഋതുമതി ആയത്. അതിന്റെ ഭാഗമായി വിപുലമായ ചടങ്ങുകളും നടന്നിരുന്നു.
2 ദിവസങ്ങൾക്കു ശേഷം. ആവണിപുരം ക്ഷേത്രം. ഭദ്രകാളി ക്ഷേത്രമാണ്.ഏക്കർ കണക്കിന് നീണ്ടുനിവർന്നു കിടക്കുന്ന നെൽവയലുകൾക്ക് നടുവിലായി നീണ്ടു നിവർന്നു കിടക്കുന്ന ക്ഷേത്രം. ക്ഷേത്ര കവാടത്തിനു മുൻപിലായ് ഭദ്രകാളി ദേവിയുടെ വലിയൊരു ശിലാശിൽപ്പവുമുണ്ട്.
ക്ഷേത്രത്തിന്റെ ആൽത്തറയ്ക്ക് ചുറ്റുമായി ജനങ്ങൾ കൂടി നിൽപ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ഭയവും ദുഖവും നിഴലിച്ചു കാണുന്നുണ്ട്.
പലരും പതിഞ്ഞ സ്വരത്തിൽ തമ്മിൽ സംസാരിക്കുകയാണ്..
അതിൽ മൂന്നുപേർ കാര്യമായി അവരുടെ ആശങ്കകൾ തമ്മിൽ തമ്മിൽ പങ്കു വയ്ക്കുകയാണ്.
“രാത്രി,നടയടച്ചു വീട്ടിലേക്ക് പോകുന്ന സമയം ഞാൻ തിരുമേനിയെ കണ്ടടാ….കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.”
ഒന്നാമൻ പറഞ്ഞു.
“മൂർഖൻ ആണെന്നാ ആശുപത്രിയിൽ നിന്ന് പറഞ്ഞത്.
പക്ഷെ നെറ്റിയിൽ കടിക്കുക എന്നൊക്കെ പറഞ്ഞാൽ..!!’”
“എന്തൊക്കെയോ ദോഷം ഉണ്ടെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഉത്സവത്തിന് തീയതി എടുത്ത് മൂന്നാം പക്കം ഇങ്ങനെയൊക്കെ നടക്കുമോ..?
“അതെ.. തിരുമേനിയുടെ മാത്രം കാര്യമാണെങ്കിൽ വിധിയെന്ന് കരുതി സമാധാനിക്കാമായിരുന്നു. ഇതിപ്പോൾ അമ്പലക്കുളത്തിൽ മീൻ ചത്തു പൊങ്ങിയതും,