അനുഭവങ്ങൾ അനുഭൂതികൾ !!
“ആഹ്.. അമ്മേ.. ക്ഷേത്രത്തിൽ ഉത്സവം തുടങ്ങാൻ പോകുവാ…
“മോളോടാരാ പറഞ്ഞത്..?
“കവലയിൽ വെച്ച് വാരിയർ മുത്തശ്ശനെ കണ്ടപ്പോൾ പറഞ്ഞതാ..
“മ്മ്.. മോളു വാ.. കഴിക്കാം.
ഭക്ഷണം കഴിക്കുന്ന സമയം.
‘’
മാളു : അമ്മേ..
അമ്മ : എന്താ മോളേ.
മാളു :എന്റെ കൂട്ടുകാരി ഇല്ലേ, അനശ്വര. അവൾക്കും എനിക്ക് വന്നത് പോലെ വന്നമ്മേ..
“എന്താ മോളേ…?”
“അത്.. കഴിഞ്ഞ മാസം നമ്മൾ ചെയ്തില്ലേ..?”
“ഓ.. എന്നായിരുന്നു..?’”
“ഇന്ന് രാവിലെ. നാളെ അവളുടെ വീട്ടിൽ ചടങ്ങ് ഉണ്ടെന്ന് പറഞ്ഞു. ഞാൻ പൊകട്ടെ..?”
“അതിനെന്താ…ഞാനും വരുന്നുണ്ട്..”
“അവൾക്ക് നല്ല വേദന ഉണ്ടായിരുന്നു. ‘ എന്നെപ്പോലെ..
“അഹ്..മ്മ്.. അതൊക്കെ ശരിയാകും.
“നാളെ രാവിലേ പോകാമേ അമ്മേ..’”
“പോകാം.. മോളു കഴിക്ക്.”
മാളുവിന്റെ കൂട്ടുകാരി ഋതുമതി ആയതിനെപ്പറ്റിയാണ് സംസാരം.
നാളെയവളുടെ തിരണ്ടുകല്യാണ ചടങ്ങുകൾ തുടങ്ങുന്നു. പെൺകുട്ടി ആദ്യമായി ഋതുമതി ആയതിന്റെ ചടങ്ങാണ് തിരണ്ടുകല്യാണം എന്ന് പൊതുവെ അറിയപ്പെടുന്നത്.
മുൻകാലങ്ങളിൽ ഇത് ബന്ധുമിത്രാതികളായ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് വിപുലമായ് നടത്തിയിരുന്നു. എന്നാൽ ഇന്ന് പെൺകുട്ടികളുടെ ഏറ്റവും അടുത്ത ബന്ധുളെ മാത്രം വിളിച്ചുപറയുന്ന ചടങ്ങായ് മാറിക്കഴിഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ്.