അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭൂതി – അതിനടുത്തിരുന്നു രണ്ടാളും ബിയറടി തുടങ്ങി.
മാളു : നാളെ എന്താ പരിപാടി..
എന്ത്. ഒന്നുമില്ല..
“എനിക്കൊരു പരുപാടി ഉണ്ട്. വരുന്നോ…?”
“എന്താ..?'”
“ഒരു കല്യാണം. ‘വരുമോ..?”
“ വേണമെങ്കിൽ വരാം..”
“എന്നാൽ വാ.. ക്രിസ്ത്യൻ കല്യാണമാണ്. കിടിലം ഫുഡ് ആണ്.”
“ആഹാ.. വരാം. പക്ഷെ..”
“എന്താടാ..”
“അതെ..”
“കളിക്കാതെ പറയെടാ..”
“നമ്മൾ ബോസ്സ് ആൻഡ് അസിസ്റ്റന്റ് ആണല്ലോ…നമ്മൾ പുറത്ത് ഒരുമിച്ച് പോകുന്നത് ആരെങ്കിലും കണ്ടാൽ..?”
“നമ്മൾ ഫ്രണ്ട്‌സ് അല്ലേ..”
“അതെ.”
“ഫ്രണ്ട്‌സ് പോകുന്നതിൽ ഇപ്പോളെന്താ കുഴപ്പം.?”
എനിക്കാരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട.. നിനക്ക് വേണോ..?”
“എങ്കിലെനിക്ക് പണ്ടേ വേണ്ട..പോകാം.”
“മ്മ്..”
രണ്ടാളും ചേർന്നു 8 കുപ്പി തീർത്തു. രണ്ടാളും ഏകദേശം നല്ല ഹാങ്ങിലായി.. മരത്തിൽ ചാരിയിരുന്നു മാളുവിന്റെ തുടകളിൽ തലവെച്ചു ഞാൻ മണ്ണിൽ കിടന്നു.
അവൾ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
പകരമവളുടെ കൈ എന്റെ മുടികളിലൂടെ മെല്ലെ തലോടി..
“ടാ..'”
“മ്മ്..”
“ഉറങ്ങിയോ നീ..”
“ല്ല..”
“എനിക്കൊരു കാര്യം പറയാനുണ്ട്.”
“മ്മ്”
“എനിക്ക് അച്ഛനും അമ്മയുമുണ്ട്”.
“ങേ..'”
“യെസ്.. ഞാൻ ജന്മനാ അനാഥയൊന്നുമല്ലാ..”
“എന്താണവൾ പറയാൻ പോകുന്നതെന്ന് മനസ്സിലാക്കാതെ കിടന്നുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.”
വർഷം 2004.
നീണ്ട 18 വർഷങ്ങൾക്ക് മുൻപ്.
ഫേസ്ബുക്കും, മറ്റ് സാമൂഹിക മാധ്യമങ്ങളും നമുക്ക് സുപരിചിതമാകുന്നതിനു മുൻപ്..
പാലക്കാട് ജില്ല.
അവിടെ 20 കിലോമീറ്ററോളം ഉള്ളിലേക്ക് ചെല്ലുമ്പോൾ ആവണിപുരം എന്ന ഗ്രാമം.
എവിടെ നോക്കിയാലും പച്ചപ്പ്.
എങ്ങും പാടശേഖരങ്ങളും കൂറ്റൻ മരങ്ങളും മാത്രം ‘
നെല്‍വയലുകളുടേയും കരിമ്പനകളുടേയും നാട്.
ഒരു മനോഹരതീരമായി നിലകൊള്ളുന്ന ഗ്രാമം.
അതോടൊപ്പം വിശ്വാസങ്ങളും അന്ധശ്വാസങ്ങളും നിറഞ്ഞുനിൽക്കുന്ന നാട്.
കൃഷിയേയും മണ്ണിനേയും ആശ്രയിച്ചാണ് അവിടുത്തെ ജനങ്ങളുടെ ജീവിതം. അവർക്കിടയിൽ പഠിപ്പുള്ളവർ നന്നേ കുറവ്.. ഇല്ല എന്ന് പറഞ്ഞാലും തെറ്റില്ല..
അധികവും ഓലമേഞ്ഞ വീടുകളാണ്. ഓട് ഇട്ട വീടുകളുമുണ്ട്,എന്നാൽ എണ്ണത്തിൽ കുറവാണ്.
ആ നാട്ടിൽ തലയെടുപ്പോടെ നിൽക്കുന്ന ഇരുനില തറവാട് വീട്.
മഠത്തിൽ തറവാട്.
ആ നാടിനെയും നാട്ടിലെ ജനങ്ങളെയും ഭരിച്ചിരുന്നത് ആ വീട്ടുകാരാണെന്ന് പറയാം.
പ്രത്യേകിച്ചു വിശ്വാസങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ ആ തറവാടിന്റെ തീരുമാനമാണ് അവസാന വാക്ക്.
തറവാടിന് മുൻപിലുള്ള തുളസിത്തറയിൽ ദീപം തെളിയിച്ചിറ്റുണ്ട്.
തറവാടിനു മുൻപിൽ തന്നെ ഒരു കൊമ്പൻ നിൽപ്പുണ്ട്.
ഇരുട്ടിനെ തോൽപ്പിക്കുന്ന നിറവുമായ് ഒരു ഗജകേസരി.
അകം പണിക്കും പുറം പണിക്കുമായി 30 ഓളം ജോലിക്കാർ.
തറവാടിന്റെ പടിക്കലിൽ ആരെയോ കാത്തെന്നോണം ഒരു സ്ത്രീ ഇരിപ്പുണ്ട്.
40 അടുപ്പിച്ചു പ്രായം കാണും.
ഒരു പ്രൗഡയായ സ്ത്രീ.
ലക്ഷ്മി അന്തർജനം.
മാളുവിന്റെ അമ്മ.
ശരിക്കും ലക്ഷ്മി ദേവിയെപ്പോലെ ഐശ്വര്യവതിയായ സ്ത്രീ.
“കീ.. കീ……”
അലർച്ചയോടെ ഒരു കറുത്ത അംബാസ്സിഡർ കാർ തറവാട് മുറ്റത്തായി വന്നു നിന്നു.
വണ്ടിയിലെ പിൻസീറ്റിൽ നിന്നും 12 വയസ്സ് പ്രായം തോന്നിക്കുന്ന പാവാടക്കാരി കയ്യിൽ കുറച്ച് കവറുകളുമായി പുറത്തേക്കിറങ്ങി..
മാളു…മാളവിക മേനോൻ.
“അമ്മേ…..”
മാളു അമ്മയുടെ അരികിലേക്കോടിയെത്തി.
മാളുവിനെ അമ്മ മാറോട് ചേർത്ത്പിടിച്ചു.
“എന്താ മോളേ ഇത്ര വൈകിയത്..?
“അത് തുണിയെടുത്ത് കഴിഞ്ഞപ്പോൾ ദീപയുടെ അമ്മ നമുക്ക് ഐസ്ക്രീം വാങ്ങിത്തന്നു. അത് കഴിഞ്ഞിറങ്ങിയപ്പോൾ താമസിച്ചു പോയി..
“തണുപ്പുള്ളത് കഴിക്കല്ലേ എന്ന് ഞാൻ പറഞ്ഞിട്ടില്ലേ മോളേ..
“അത്….”
“മ്മ് കുഴപ്പില്ല….എന്തായാലും അമ്മാവൻ വരുന്നതിന് മുൻപ് വന്നല്ലോ..വാ വന്നെന്തെങ്കിലും കഴിക്ക്..”
ലക്ഷ്മി മാളുവിനെയും കൂട്ടി അകത്തേക്ക് നടന്നു.
“അയ്യോ.. ഞാനത് മറന്നു…അമ്മാവൻ എന്നെ തിരക്കിയോ അമ്മേ..?'”
“ഇല്ല മോളേ.. അമ്മാവൻ വന്നിട്ടില്ല..
“ഹൊ.. ഭാഗ്യം.അമ്മേ.. ഈ അമ്മാവന് എന്താ നമ്മളോടിത്ര ദേഷ്യം…?
“ഒന്നുല്ല മോളേ.. മോളു വന്നെന്തെങ്കിലും കഴിച്ചിട്ട് കിടക്കു..
“ആഹ്.. അമ്മേ.. ക്ഷേത്രത്തിൽ ഉത്സവം തുടങ്ങാൻ പോകുവാ…
“മോളോടാരാ പറഞ്ഞത്..?
“കവലയിൽ വെച്ച് വാരിയർ മുത്തശ്ശനെ കണ്ടപ്പോൾ പറഞ്ഞതാ..
“മ്മ്.. മോളു വാ.. കഴിക്കാം.
ഭക്ഷണം കഴിക്കുന്ന സമയം.
‘'
മാളു : അമ്മേ..
അമ്മ : എന്താ മോളേ.
മാളു :എന്റെ കൂട്ടുകാരി ഇല്ലേ, അനശ്വര. അവൾക്കും എനിക്ക് വന്നത് പോലെ വന്നമ്മേ..
“എന്താ മോളേ…?”
“അത്.. കഴിഞ്ഞ മാസം നമ്മൾ ചെയ്തില്ലേ..?”
“ഓ.. എന്നായിരുന്നു..?'”
“ഇന്ന് രാവിലെ. നാളെ അവളുടെ വീട്ടിൽ ചടങ്ങ് ഉണ്ടെന്ന് പറഞ്ഞു. ഞാൻ പൊകട്ടെ..?”
“അതിനെന്താ…ഞാനും വരുന്നുണ്ട്..”
“അവൾക്ക് നല്ല വേദന ഉണ്ടായിരുന്നു. ‘ എന്നെപ്പോലെ..
“അഹ്..മ്മ്.. അതൊക്കെ ശരിയാകും.
“നാളെ രാവിലേ പോകാമേ അമ്മേ..'”
“പോകാം.. മോളു കഴിക്ക്.”
മാളുവിന്റെ കൂട്ടുകാരി ഋതുമതി ആയതിനെപ്പറ്റിയാണ് സംസാരം.
നാളെയവളുടെ തിരണ്ടുകല്യാണ ചടങ്ങുകൾ തുടങ്ങുന്നു. പെൺകുട്ടി ആദ്യമായി ഋതുമതി ആയതിന്റെ ചടങ്ങാണ് തിരണ്ടുകല്യാണം എന്ന് പൊതുവെ അറിയപ്പെടുന്നത്.
മുൻകാലങ്ങളിൽ ഇത് ബന്ധുമിത്രാതികളായ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് വിപുലമായ് നടത്തിയിരുന്നു. എന്നാൽ ഇന്ന് പെൺകുട്ടികളുടെ ഏറ്റവും അടുത്ത ബന്ധുളെ മാത്രം വിളിച്ചുപറയുന്ന ചടങ്ങായ് മാറിക്കഴിഞ്ഞു.
ഒരാഴ്ച നീണ്ടുനിൽക്കുന്ന ചടങ്ങുകളാണ്.
പെൺകുട്ടിയിൽ നിന്ന് സ്ത്രീയിലേക്കുള്ള കാൽവെപ്പിന്റെ ആഘോഷം.
കഴിഞ്ഞമാസമാണ് മാളു ആദ്യമായി ഋതുമതി ആയത്. അതിന്റെ ഭാഗമായി വിപുലമായ ചടങ്ങുകളും നടന്നിരുന്നു.
2 ദിവസങ്ങൾക്കു ശേഷം. ആവണിപുരം ക്ഷേത്രം. ഭദ്രകാളി ക്ഷേത്രമാണ്.ഏക്കർ കണക്കിന് നീണ്ടുനിവർന്നു കിടക്കുന്ന നെൽവയലുകൾക്ക് നടുവിലായി നീണ്ടു നിവർന്നു കിടക്കുന്ന ക്ഷേത്രം. ക്ഷേത്ര കവാടത്തിനു മുൻപിലായ് ഭദ്രകാളി ദേവിയുടെ വലിയൊരു ശിലാശിൽപ്പവുമുണ്ട്.
ക്ഷേത്രത്തിന്റെ ആൽത്തറയ്ക്ക് ചുറ്റുമായി ജനങ്ങൾ കൂടി നിൽപ്പുണ്ട്. എല്ലാവരുടെയും മുഖത്ത് ഭയവും ദുഖവും നിഴലിച്ചു കാണുന്നുണ്ട്.
പലരും പതിഞ്ഞ സ്വരത്തിൽ തമ്മിൽ സംസാരിക്കുകയാണ്..
അതിൽ മൂന്നുപേർ കാര്യമായി അവരുടെ ആശങ്കകൾ തമ്മിൽ തമ്മിൽ പങ്കു വയ്ക്കുകയാണ്.
“രാത്രി,നടയടച്ചു വീട്ടിലേക്ക് പോകുന്ന സമയം ഞാൻ തിരുമേനിയെ കണ്ടടാ….കുറച്ചുനേരം സംസാരിക്കുകയും ചെയ്തിരുന്നു.”
ഒന്നാമൻ പറഞ്ഞു.
“മൂർഖൻ ആണെന്നാ ആശുപത്രിയിൽ നിന്ന് പറഞ്ഞത്.
പക്ഷെ നെറ്റിയിൽ കടിക്കുക എന്നൊക്കെ പറഞ്ഞാൽ..!!'”
“എന്തൊക്കെയോ ദോഷം ഉണ്ടെന്ന് തോന്നുന്നു. ഇല്ലെങ്കിൽ ഉത്സവത്തിന് തീയതി എടുത്ത് മൂന്നാം പക്കം ഇങ്ങനെയൊക്കെ നടക്കുമോ..?
“അതെ.. തിരുമേനിയുടെ മാത്രം കാര്യമാണെങ്കിൽ വിധിയെന്ന് കരുതി സമാധാനിക്കാമായിരുന്നു. ഇതിപ്പോൾ അമ്പലക്കുളത്തിൽ മീൻ ചത്തു പൊങ്ങിയതും,
ഉരുക്ക് പോലെ നിന്ന ആനയ്ക്ക് മദം പൊട്ടിയതുമൊക്കെ എന്ത് പറഞ്ഞു ന്യായീകരിക്കാനാ..
അതും നീരുകാലം പോലുമല്ല.
“എന്തോ പേടിയാകുന്നു..”
“മ്മ്.. കുഴപ്പമൊന്നുമില്ലാതിരുന്നാൽ മതിയായിരുന്നു “
“അഹ്.. പ്രശ്നം നോക്കാൻ വില്ലുമംഗലം എത്തുമല്ലോ.”.
നോക്കാം..
“തമ്പുരാൻ എത്തിയില്ലേ ഇതുവരെ.”
“ഇല്ല.””
അവരുടെ സംസാരം തീർന്നപ്പോഴേക്കും കുറച്ചുപേർ ആൽത്തറയ്ക്ക് മുന്നിലേക്കായി നടന്നുവന്നു.
ഏറ്റവും മുൻപിലായി ഒരു കുറിയ മനുഷ്യൻ നടന്നു വരുകയാണ്. ഒരു ബ്രാഹ്മണൻ.
ഷർട്ട് ധരിക്കാത്തതിനാൽ ഉന്തിയ വയറും, അതിന് മുകളിലൂടെ കിടക്കുന്ന പൂണൂലും നന്നായി കാണാം. നെറ്റി മുഴുവൻ മറച്ചുകൊണ്ട് ചന്ദനം പൂശിയിറ്റുണ്ട്, അതിന് മുകളിലായി ഒരു ചുവന്ന തിലകവും.
കാണാൻ തന്നെ ഒരു ഐശ്വര്യം ഉണ്ട്.
ഇതാണ് വില്ലുമംഗലം.
നാട്ടിലെ ജ്യോതിഷ കാര്യങ്ങളിലെ അവസാന വാക്ക്.
ദൈവത്തെപ്പോലെ എല്ലാവരും ബഹുമാനിക്കുകയും, വിശ്വസിക്കുകയും ചെയുന്ന വ്യക്തി.
“തമ്പുരാൻ എത്തിയില്ലേ..?”
“ആൽത്തറയിൽ ഇരുന്നുകൊണ്ട് വില്ലുമംഗലം ചോദിച്ചു.”
“ഇല്ല.. എത്തിയിട്ടില്ല..ടൗൺ വരെ പോകുമെന്ന് പറഞ്ഞിരുന്നു…”
അവിടെ നിന്നൊരാൾ പറഞ്ഞു.
“മ്മ്..””
വില്ലുമംഗലം കവടി നിരത്തി പ്രശ്നം നോക്കുവാൻ തുടങ്ങി.
എന്നാൽ അദ്ദേഹം തീർത്തും അസ്വസ്ഥനായിരുന്നു.
“എന്തുപറ്റി മുഖത്തൊരു ദുഃഖം പോലെ ”
കൂട്ടത്തിലൊരാൾ വില്ലുമംഗലത്തോട് ചോദിച്ചു.
“അത്.. പ്രശ്നത്തിലൊന്നും തെളിയുന്നില്ല..എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്. ‘
‘“അയ്യോ.. ഇനിയിപ്പോൾ എന്താ ചെയ്യുക? [ തുടരും ]