ഈ കഥ ഒരു അനുഭവങ്ങൾ അനുഭൂതികൾ !! സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ അനുഭൂതികൾ !!
അനുഭവങ്ങൾ അനുഭൂതികൾ !!
രാത്രിയിൽ ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.
കല്യാണ വീട് ഇലുമിനേഷൻ ലൈറ്റ് കൊണ്ട് അലങ്കരിച്ച പോലെ ഒരു നാട് മുഴുവൻ അലങ്കരിച്ച പ്രതീതി.
ഹിൽ ടോപ്
ഞാൻ : “വൗ…”
മാളു : എങ്ങനുണ്ട്.?
ഞാൻ : “കിടിലം. താങ്ക്യൂ ഫോർ ദിസ് വ്യൂ”
മാളു : “വാ..കാറിനടുത്തേക്ക് പോകാം..”
അവിടെയെത്തിയപാടെ മാളു അവിടെക്കിടന്ന കുറച്ച് ചുള്ളികമ്പുകളും കരിയിലയും എല്ലാം കൂടി ഒരുമിച്ചുക്കൂട്ടി.
“നീയെന്താ മാളു ചെയ്യുന്നത്..?”
“തീ സെറ്റ് ആകുവാ..”
“എന്തിന്?”
“വെളിച്ചം വേണ്ടേ..”
മാളു അതുപറഞ്ഞു കാറിൽ നിന്നും ഒരു കുപ്പിയുമായി വന്നു. മണ്ണെണ്ണ ആയിരുന്നു.
“ഓഹോ.. അപ്പോൾ നീയെല്ലാം പ്ലാൻ ചെയ്താണോ വന്നത് “
ഞാൻ ചോദിച്ചു.
“ഞാൻ പറഞ്ഞില്ലേ.. ഫ്രണ്ട്‌സ് വരുമ്പോൾ നമ്മളിങ്ങനെ കൂടും.”
കയ്യിലിരുന്ന ലൈറ്റർ കത്തിച്ചുകൊണ്ട് മാളു പറഞ്ഞു.
അങ്ങനെ അത്യാവശ്യം ലൂക്കുള്ള ഒരു ക്യാമ്പ്ഫയറും സെറ്റാക്കി. [തുടരും ]