അനുഭവങ്ങൾ അനുഭൂതികൾ !!
“പുലിയാ.?”
“എന്തടാ.. പേടിയായോ ..?”
“പിന്നെ പേടിക്കാതെ…”
“നമുക്ക് നോക്കാം.. ഇവിടെയും ആൾക്കാരൊക്കെ വരും. പിന്നെ കുറവാണെന്നെ ഉള്ളു.”
“വേണ്ടാ.. വാ തിരിച്ചു പോകാം”.
“അയ്യേ.. എന്തൊരു പേടിയാ ഇത്…”
“എനിക്ക് പേടി തന്നെയാ.. മാളു.. വാ..”
“എടാ..ഞാനിവിടെ ഫ്രണ്ട്സിന്റെ കൂടെ ഇടക്ക് വരുന്നത് തന്നെയാ. ഞങ്ങളിതുവരെ ഒരു പട്ടിയെപ്പോലും കണ്ടിട്ടില്ല.”
“മാളു.. എന്നാലും..”
“മിണ്ടാതെയിരിക്കടാ…”
10 മിനിറ്റെടുത്തു ടോപ്പിൽ എത്താൻ. നല്ല ഇരുട്ടുണ്ട്, എന്നാൽ നിലാവ് ഉള്ളതിനാൽ അല്പ്പം കാണാൻ കഴിയുന്നുണ്ട്. ചുറ്റും നല്ല കൂറ്റൻ മരങ്ങൾ. മലമുകൾ നല്ല പരന്ന രീതിയിലായിരുന്നു, കുത്തനെയല്ല. അതിനാൽതന്നെ കാർ പാർക്ക് ചെയ്യാൻ എളുപ്പുണ്ട്.
സത്യത്തിൽ ഈ സിനിമയിലൊക്കെ കാണുന്ന പോലെ കൂട്ടുകാരുമൊത്ത് ക്യാമ്പ്ഫയർ ഒക്കെ സെറ്റാക്കി വൈബ് അടിക്കാൻ പറ്റുന്ന സ്ഥലം.
സ്ഥലം കിടുക്കി, എങ്കിലും മാളു പുലിയുണ്ട് പറിയുണ്ട് എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒരു പേടി.
“ടാ നീ വന്നേ…”
മാളു എന്റെ കയ്യും പിടിച്ചു ആ മരങ്ങൾക്കിടയിലൂടെ മലയുടെ അറ്റത്തേക്ക് നടന്നു.
മൊബൈൽ വെളിച്ചമായിരുന്നു ഏക ആശ്വാസം.
മാളു :ദാ നോക്ക്
ആ കാഴ്ചകണ്ടു എന്റെ കണ്ണുകൾ സ്വർണ്ണ നിറത്തിൽ തിളങ്ങി.
അവിടെനിന്നു നോക്കിയാൽ ബാംഗ്ലൂർ നഗരത്തിന്റെ ഒരു പോർഷൻ കാണാം.