അനുഭവങ്ങൾ അനുഭൂതികൾ !!
“ഏയ്.. ഞാൻ പറയാം..”
“ഏയ് വേണ്ട..”
“അല്ലടാ പറയണം..”
ആരോടെങ്കിലും ഒക്കെ പറയണം.
നിന്നോട് ആകുമ്പോൾ എനിക്ക് സമാധാനമാകും.
മാളു എന്താണ് പറയാൻ പോകുന്നതെന്നറിയാൻ അക്ഷമനായ് ഞാനവളെ നോക്കി ഇരുന്നു. ഒടുവിലവൾ പറഞ്ഞു തുടങ്ങി. “
“6 വർഷം മുൻപാണ് ഞാനവനെ കാണുന്നത്…ഞാൻ ആദ്യമായി ജോലി ചെയ്തിരുന്ന കമ്പനിയിൽ വെച്ചാണവനെ കണ്ടത്. ബാംഗ്ലൂർ അല്ല മുംബൈയിൽ ആയിരുന്നു കമ്പനി.
വിവേക്. ദാറ്റ് വാസ് ഹിസ് നെയിം. ദുബായ് സെറ്റിൽഡ് ആയിരുന്നു അവന്റെ ഫാമിലിയൊക്കെ. അന്നൊരു 28 വയസ്സ് കാണും അവന്.
ഒരു ഓഡിറ്റിംഗിന്റെ ഭാഗമായി ഞാൻ വർക്ക് ചെയുന്ന കമ്പനിയിൽ വന്നതായിരുന്നു അവൻ .. കാണാൻ ഏകദേശം നിന്നെപ്പോലെ ആയിരുന്നു അവനും. സംസാരം വരെ നിന്നെപ്പോലെ തന്നെയായിരുന്നു.
പിന്നെ എല്ലാ കഥകളിലെയും പോലെ ഐ ഫെൽ ഇൻ ലൗ.
സ്നേഹം കിട്ടാതെ കിട്ടിയതല്ലേ വിട്ടുകളയാൻ തോന്നിയില്ല.
ജീവിതത്തിൽ സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോൾ വേണ്ടെന്ന് പറയാൻ പറ്റില്ലാലോ.
അവനായിരുന്നു ആദ്യം ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്, എനിക്ക് നോ പറയാൻ കാരണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
ബട്ട് പിന്നീടാണ് ഞാനറിഞ്ഞത്, ഹി വാസ് മാരീഡ്. ഒരു കുഞ്ഞുമുണ്ട്. അതിനെപ്പറ്റി ഞാൻ ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട്
“അതിന് ദുബായിൽ അല്ലേ ഭാര്യ, ഇന്ത്യയിലും എനിക്കൊരു ഭാര്യ വേണ്ടേ”
One Response