അനുഭവങ്ങൾ അനുഭൂതികൾ !!
“ഞാൻ തമാശ പറഞ്ഞതായി തോന്നുന്നോ. സീരിയസ് ആയിട്ടാണ്.. എന്നേക്കാൾ വയസ്സ് കുറഞ്ഞത് ആയാലും കൂടിയതായാലും ഞാൻ ഓക്കേ ആണ് ”
ശബ്ദം അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ മാളുവിന്റെ മുഖത്ത് സന്തോഷത്തിന്റെ ഒരു ചിരി പടരുന്നത് ഞാൻ കണ്ടു.
എന്റെ മനസ്സിലിരിപ്പ് അറിയാനുള്ള പെണ്ണിന്റെ കളികളാണ്. എനിക്ക് മനസ്സിലാകില്ല പോലും !!
“ആഹാ..ഫുൾ കിടു കോൺസെപ്റ്റ് ആണല്ലോ..”
“അല്ല എന്താ മാളുവിന്റെ കോൺസെപ്റ്..?”
“എനിക്ക് ഒരു കോൺസെപ്റ് മാത്രേ ഉള്ളു. ചതിക്കരുത്, എന്നും എന്നെ സ്നേഹിക്കണം. അത്രയേ ഉള്ളു.”
“മ്മ്. കൊള്ളാം.. ആഗ്രഹം പോലെ ഒരുത്തനെ കിട്ടട്ടെ.. അല്ല ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?”
“ആഹ്…. നോക്കണം…അല്ല നീയോ..? ആരെയെങ്കിലും നോക്കി വെച്ചിറ്റുണ്ടോ..?”
“ആഹ്.. എനിക്കും നോക്കണം..”
“മാളൂസേ…ഒരു കാര്യം ചോദിച്ചോട്ടെ….”
“ചോദിക്കടാ..”
“കലിപ്പ് ആകോ..?”
“ഒന്ന് ചോദിക്കടോ…”
“അതെ.. അന്ന് താൻ പറഞ്ഞല്ലോ.. തനിക്ക് കുറച്ച് വർഷം മുമ്പ് ഒരു റിലേഷൻ ഉണ്ടായിരുന്നു. പിന്നെ ബ്രേക്കപ്പ് ആയെന്ന്.. എന്താ പറ്റിയത്..?”
“എന്റെയാ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖമൊന്നു ഗ്ലൂമിയായി..”
“ഏയ്.. മാളു.. ആർ യൂ ഓക്കേ..?”
സോറി.. ഞാൻ ചോദിച്ചത് തെറ്റായി. സോറി.”
“ഏയ്.. ഇറ്റ്സ് ഓക്കെ..”
“സോറി.. അത് വിട്..”
One Response