അനുഭവങ്ങൾ അനുഭൂതികൾ !!
“എന്നിട്ടെന്താ പെട്ടെന്ന് ഒരു മാറ്റം.?”
“അറിയില്ല.. വിളിക്കാൻ തോന്നി..”
ഐ തിങ്ക്.. നമ്മൾ കുറച്ചുകൂടി ക്ലോസ് ആയി എന്ന്. തനിക്ക് തോന്നുന്നുണ്ടോ..”
“യെസ്.. തോന്നൽ അല്ല.. ആയി.അല്ലേ..?”
“യെസ്…ഓർമ്മയുണ്ടോ നമ്മുടെ ആദ്യ മീറ്റിംഗ്..?”
“ ഓർമ്മിപ്പിക്കല്ലേ..” .
“ആദ്യ കാഴ്ചയിൽ അടിയായവർ ഇരിക്കുന്ന ഇരുപ്പ് കണ്ടില്ലേ”
“ശിവാ…നിനക്കെന്താ ഗേൾ ഫ്രണ്ട് ഇല്ലാത്തത്.?”
“പെണ്ണു ഇല്ലാത്തത് കൊണ്ട്.”
“നിനക്ക് പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പാടാ”
“കിട്ടാഞ്ഞിട്ടല്ല..”
“പിന്നെ..?”
“എന്റെ ഓരോരോ കോൺസെപ്റ്റ്സ്”
“ആഹാ.. കേൾക്കട്ടെ.. എന്തൊക്കെയാ കോൺസെപ്ട്സ് തന്റെ..”
“അങ്ങനെ പറഞ്ഞു തരാനൊന്നുമറിയില്ല…”
“എന്നാലും…”
“ഓക്കേ.. പറയാം..”
“മ്മ്. പറഞ്ഞോ..”
“പെണ്ണ് ബോസ്സി ആയിരിക്കണം..”
“ങേ..”
“അതെ. എന്നെ അൽപ്പം ഭരിക്കുകയയും നിയന്ത്രിക്കുകയും വേണം”
“ഓക്കേ..”
“കാണാൻ സുന്ദരി ആയിരിക്കണം..’”
“ഓക്കേ.. എങ്ങനെയായിരിക്കണം.”
“നിറം ഏതായാലും കുഴപ്പമില്ല.. ബട്ട് കണ്ടാൽ ഒരു ഐശ്വര്യം വേണം..”
“ഓക്കേ.”
“പിന്നെ കാര്യപ്രാപ്തി ഉള്ള പെണ്ണായിരിക്കണം..’”
“മ്മ്.”
“മെയിൻ ആയി ഇത്രയൊക്കെയാണ് ആഗ്രഹം.”
“ആഹാ.. പിന്നെ പെണ്ണിന് വയസ്സ് എങ്ങനെ വേണം..”
“ഏയ്.. അതൊന്നും എനിക്കൊരു പ്രശ്നമല്ല. എന്നെക്കാൾ 20 വയസ്സ് കൂടുതലായാലും എനിക്ക് ഓക്കേ ആണ്..”
“ആഹാ..തമാശ കൊള്ളാം.”
One Response