അനുഭവങ്ങൾ അനുഭൂതികൾ !!
“ആഹാ..ചപ്പാത്തിയും എഗ്ഗ് റോസ്റ്റും. ഫുൾ കളർഫുൾ ആണല്ലോ..”
“അതെ.. വലിയ രുചികാണില്ല കേട്ടോ.”
“ആഹ്.. ഞാൻ നോക്കട്ടെ.”
ഞങ്ങൾ കഴിപ്പ് തുടങ്ങി.
“വൗ.. മാളു. കിടു ഫുഡ്..”
“സീരിയസ് ആയാണോ.. അതോ വെറുതെ പേരിനാണോ..?”
“ഞാൻ ആഹാരക്കാര്യത്തിൽ വെറുതെ ആരെയും പൊക്കിപ്പറയാറില്ല..”
“ശെരിക്കും കൊള്ളാമോ..?”
“എടൊ.. കിടു. എന്തായാലും കെട്ടാൻ പോണവന് ഭാഗ്യമുണ്ട്. എന്നും നല്ല ഫുഡ് കഴിക്കാലോ..”
“ആണോ? .”
“പിന്നല്ലാതെ…”
“പൊക്കി പൊക്കി തല ഉത്തരത്തിൽ മുട്ടാറായി..”
“മുട്ടട്ടെ..വെറുതെ അല്ലാലോ..”
“മാളു. ഇപ്പോൾ എങ്ങനുണ്ട്. ഹെൽത്ത് ഓക്കേ ആയോ.”
“ഡബിൾ ഓക്കെ.”
“ആഹാ.. അപ്പോൾ ഞാനങ്ങു പോട്ടെ.. ഇനിയിപ്പോൾ നിൽക്കണ്ടാലോ..”
“ങേ.. എ.. എവിടെ പോകാൻ..?”
“ഫ്ലാറ്റിൽ.”
“എങ്ങും പോകുന്നില്ല…സൺഡേ നൈറ്റ് പൊക്കോ..ഇവിടെ നിന്നാൽ മതി.”
“ഓഡർ ഇടുകയാണോ..”
“ആണെങ്കിൽ?”
“ഓഡർ ആണെങ്കിൽ ഞാൻ കേൾക്കും, അല്ലാതെ ഒരുമാതിരി അപേക്ഷയുടെ സ്വരം എനിക്കിഷ്ടമല്ല”
“അയ്യടാ….”
ആഹാരം കഴിച്ചശേഷം രണ്ടാളും ബാൽക്കണിൽ പോയി റോഡിലെ കാഴ്‌ചകളും കണ്ടിരിപ്പായി.
“ശിവാ..”
“യെസ്സ്….”
“നീയെന്നെ ഇപ്പോൾ മാളു എന്നാണല്ലോ വിളിക്കുന്നത്…”
“അതെ..എന്ത് പറ്റി?.”
“അന്ന് നീ പറഞ്ഞത് അങ്ങനെ വിളിക്കാൻ ടൈം എടുക്കുമെന്നല്ലേ..”
“അതെ..”
One Response