അനുഭവങ്ങൾ.. അനുഭൂതികൾ
എങ്ങും ഏകാന്തത !!
സൂര്യൻ തല പൊക്കി നോക്കിയിട്ടില്ല.. ചുറ്റും ഇരുട്ട് !!
ആ ഏകാന്തത അവൾക്ക് വലിയൊരു പരീക്ഷണാമായിരുന്നു.
അവളുടെ മനസ്സ് അപ്പോൾ തനിച്ചായിരുന്നില്ല ചിന്തകൾ കൊണ്ട് നിറഞ്ഞു നിന്നു..
അയാളുടെ കടയിൽ പോണോ….?
പോണ്ട……?
പോയില്ലെങ്കിൽ ഇക്കയെ അയാൾ ബുദ്ധിമുട്ടിക്കില്ലെ.?
പോയാൽ അയാൾ എന്നെ വശീകരിക്കാൻ ശ്രെമിക്കുമെന്നുറപ്പല്ലേ…!!
അങ്ങനെ കണ്ടവൻ വന്ന് കൈയും തലയും കാണിച്ചാൽ വശീകരിക്കപെടുന്നവളല്ല ഈ സൽമ!!.
ജോലിക്ക് അല്ലെ.. പോവാം..
ഈ സമയത്ത് എനിക്ക് ഒരു വരുമാനം ഉണ്ടായാൽ അത് നല്ലത് അല്ലെ….?
പോവാം… ബാക്കി വരുന്നിടത്ത് വച്ച് കാണാം…..
പോണോ……????
സൽമയുടെയുള്ളിൽ പോണോ വേണ്ടേ…എന്നുള്ള ചിന്ത കടലിലെ തിരമാലകൾപോലെ വന്ന് പൊയ്ക്കൊണ്ടിരുന്നു… തികച്ചും യാന്ത്രികമായി അവൾ അടുക്കളയിൽ പണിയെടുത്തു.
സമയം പോയ്ക്കൊണ്ടിരുന്നു….
പ്രകാശം ഓരോ മിനിറ്റിലും കൂടി കൊണ്ടിരുന്നു.. ഒപ്പം സൽമയുടെ ആധിയും..
കുട്ടികളെ എണീപ്പിച്ചു.. ഒപ്പം അജ്മലിനെയും.
കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം വാരിക്കൊടുത്ത്, സ്കൂൾ ബസിലേക്ക് അവരെ കേറ്റി യാത്രയാക്കി.
ഒരു ഉമ്മയുടെ മാതൃത്വത്തിൽനിന്ന് കിട്ടുന്ന സന്തോഷം പുഞ്ചിരിയിൽ ഒതുക്കി നെറ്റിയിലെ വിയർപ്പ് തുള്ളികളെ തുടച്ച് നീക്കി അവൾ തിരിച്ചു വീട്ടിലേക്കു നടന്നു.