അനുഭവങ്ങൾ അനുഭൂതികൾ !!
“അല്ല നിങ്ങളെ ഹസ്ബൻഡ് കോരി എടുത്തുകൊണ്ടു വരുന്നത് കണ്ടു.പുതുമോടികളിലാ ഇങ്ങനുള്ള സ്നേഹപ്രകടനങ്ങൾ ഒക്കെ അധികം കാണുന്നത്.
“ഏയ്.. ഞങ്ങൾ ഫ്രണ്ട്‌സ്സാ..”
“ഒന്ന് പോ മോളേ…കണ്ടാലും തോന്നും. “
“അതെന്താ..?”
“തന്നെയും കോരി എടുത്ത് വന്നപ്പോഴുള്ള ആ പയ്യന്റെ ടെൻഷൻ കാണണമായിരുന്നു. പിന്നെ താനും അമ്മയുടെ നെഞ്ചിൽ കുഞ്ഞ് കിടക്കുന്ന പോലെ അല്ലേ കിടന്നത് “
“അത്…”
“ലൗവേഴ്സ് ആണോ..”
“അത്…”
“ഓ.. ഇഷ്ടം പറഞ്ഞില്ലേ രണ്ടാളും..?”
മൗനമായിരുന്നു മാളുവിന്റെ മറുപടി.
“എന്റെ പൊന്ന് മോളേ ഇഷ്ടമാണെങ്കിൽ തുറന്നങ്ങ് പറഞ്ഞേക്കണം. വെച്ചോണ്ടിരുന്നാൽ അവസാനം ചിലപ്പോൾ പണി കിട്ടും.”
“പിന്നെ ഒരു കാര്യം കൂടെ..”
“എന്താ..?”
“രണ്ടാളെയും കാണാൻ നല്ല ചേർച്ച ഉണ്ടായിരുന്നു കേട്ടോ…”
ആ സംഭാഷം ഓർത്തെടുത്തതും അവളുടെ കവിളുകൾ നാണത്താൽ വീണ്ടും ചുവന്നു.
മാളു മെല്ലെ കട്ടിലിൽ നിന്നുമെഴുന്നേറ്റു, അലമാരയിലെ കണ്ണാടിക്ക് മുൻപിലായി ചെന്നു നിന്നു.
അവളുടെ പ്രതിബിംബത്തെ നോക്കി അവളൊന്നു ചിരിച്ചു.
എന്നിട്ട് ആ പ്രതിബിംബത്തിനോടായി ചോദിച്ചു
“മാളവിക.. ആർ യൂ ഇൻ ലൗ….”. അവൾ ഒന്നുകൂടെ പുഞ്ചിരിച്ചു.
അവൾ അവളുടെ ആ രൂപത്തിനോടായ് സംസാരിച്ചു തുടങ്ങി..
“പറ മാളു…. ആർ യൂ ഇൻ ലൗ..? പക്ഷെ.. നിക്ക് വയസ്സ് 30 ആയി അവന് 25 ഉം…അവന്റെ വീട്ടുകാർ നിന്നെ കല്യാണം കഴിക്കാൻ സമ്മതിക്കുമോ.. അല്ല അവന് സമ്മതമായിരിക്കുമോ..? അവന് എന്നെ ഇഷ്ടപ്പെടുമോ…? ഇനിയും ഒറ്റക്കാകാൻ വയ്യ.. പറ ഇഷ്ടമാകുമോ..?”