അനുഭവങ്ങൾ അനുഭൂതികൾ !!
അതൊരു പുഞ്ചിരി അവളിൽ വിടർത്തി.
“ഈശ്വര എന്തൊക്കെയാ ഞാനീ ആലോചിച്ചു കൂട്ടുന്നെ. അന്നവനെ ട്രെയിനിൽ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ദേഷ്യം തന്നെയാ തോന്നിയത്. പിന്നല്ലാതെ.. എല്ലാത്തിനും എന്റെ മുലയിലും ചന്തിയിലുമാണ് നോട്ടം.
അവനെ ജോയിനിങ് സമയം കണ്ടപ്പോൾ ഒന്ന് കളിപ്പിക്കാം എന്ന് മാത്രമേ കരുതിയുള്ളു.
പേടിച്ചോടും എന്ന് കരുതിയപ്പോൾ എന്റെ PA ആയി നിൽക്കാൻ സമ്മതിച്ചു.
ആഹ്.. പാവമാ…നല്ല കഴിവുണ്ട്.. കാണാനും കൊള്ളാം. അവനോട് എന്തിനാണ് എനിക്കാരുമില്ല എന്ന കാര്യം പറഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല..
നല്ലവനാണെന്ന് തോന്നിയതിനാലാണ് അല്പം സ്വാതന്ത്രം നൽകിയത്, പക്ഷെ അവനിതുവരെ അത് മുതലെടുക്കാൻ നോക്കിയിട്ടില്ല.
ബെഡിൽ കിടക്കാൻ പറഞ്ഞപ്പോൾ പോലും അവൻ വേണ്ടെന്ന് പറഞ്ഞു. ഇങ്ങനെയുമുണ്ടോ പയ്യന്മാർ, അതും ഈ കാലത്ത്….”
ശിവയെക്കുറിച്ച് ഓർക്കും തോറും മാളുവിന്റെ മുഖത്ത് പുഞ്ചിരി കൂടി കൂടി വന്നു.
ഇന്നലെ ശിവ ഡ്രസ്സ് എടുക്കാനായി ഫ്ലാറ്റിൽ പോയ സമയം നഴ്സുമായി നടത്തിയ സംസാരം അവളുടെ മനസിലേക്ക് കയറി വന്നു.
ട്രിപ്പ് മാറ്റുന്ന തിരക്കിലാണ് ആ മലയാളി നഴ്‌സ്’ മാളുവിനോട് സംസാരിച്ച് തുടങ്ങിയത്.
“നിങ്ങളുടെ കല്യാണം ഇപ്പോൾ കഴിഞ്ഞതേ ഉള്ളല്ലേ..?”
“ങേ..”
എന്താണു കാര്യമെന്ന് മനസിലാകാതെ മാളു ഇരുന്നു.