അനുഭവങ്ങൾ അനുഭൂതികൾ !!
“മ്മ്.”
“അപ്പോൾ എങ്ങനെയാ മാം ഈ ഫ്രീ ടൈം ഒക്കെ ചിലവഴിക്കുന്നത്..?”
“ബുക്ക്സ് വായിക്കും, പിന്നെ കിടന്നുറങ്ങും.”
“വേറെ ഒരു എന്റർടൈൻമെന്റും ഇല്ലേ..”
“നോപ്..”
“ഔട്ടിങ് ഒന്നും പോകാറില്ലേ..?”
“ഞാൻ പറഞ്ഞില്ലെ എനിക്ക് 3-4 ഫ്രണ്ട്‌സ് ഉണ്ടെന്ന്.. അവർ വന്നാൽ പോകും. ഒറ്റക്ക് അങ്ങനെ പോകാറില്ല.”
“അവരൊക്കെ എവിടെയാ താമസം?”
“ഇപ്പോളെല്ലാരും പല വഴിക്കായി. മുംബൈ, ദുബായ് അങ്ങനെ അങ്ങനെ.”
“ഇപ്പോൾ മീറ്റ് ചെയ്യാറില്ലേ..?”
“കണ്ടിട്ട് കുറേ ആയി..”
“എന്തിനാ ഇങ്ങനെ എപ്പോഴും ഒറ്റക്ക് ഇരിക്കുന്നത്..?”
“ഏയ്.. എനിക്ക് ഒറ്റക്കിരിക്കാനാ ഇഷ്ടം.”
“മാം ഞാൻ പറയുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല, എന്നാലും പറയുകയാ…ഇങ്ങനെ ഒറ്റക്കിരിക്കാതെ പുറത്തേക്കൊക്കെ ഇറങ്ങണം. കുറച്ചുകൂടി സോഷ്യൽ ആകണം മാം. ആരുമില്ല എന്ന ചിന്തയൊന്നും വേണ്ട. ആസ് എ ഫ്രണ്ട് ഞാനുണ്ട് ”
ഞാനത് പറഞ്ഞപ്പോൾ മാഡം എന്നെ നോക്കിയൊന്ന് ചിരിച്ചു.
“താങ്ക്യൂ രമേഷ് ”
“ മാം.. ഇഫ് യൂ ഡോണ്ട് മൈൻഡ്, ടൈം കിട്ടുമ്പോൾ നമുക്കൊരു ഔട്ടിങ് പോകാം. യൂ ഗുഡ്?”
“ഒഫ് കോഴ്സ്.. പോകാം. സമയം വരട്ടെ ”
ആ മറുപടി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി.
“അപ്പോൾ ഓക്കേ മാഡം. ഞാനിറങ്ങട്ടെ..?”
“എടൊ.. വെയിറ്റ് ചെയ്‌താൽ ഫുഡ് കഴിച്ചിട്ട് പോകാം.”
One Response
Please post balance as soon as possible 😍