അനുഭവങ്ങൾ അനുഭൂതികൾ !!
“അതെ..”
“എന്താ രമേഷ്…?”
“ചായ മാളുവിന്റെ കൈ കൊണ്ട് ഇട്ടതാണെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും”
“ങേ..?”
“മനസിലായില്ലേ…? ഒരു ചായ ഉണ്ടാക്കിത്തരാൻ.”
“
ഞാൻ ചോദിച്ചത് തെറ്റാണെങ്കിൽ സോറി. ”
“മ്മ്.. ഇട്ടു തരാം… നീ ചോദിച്ചതല്ലേ..”
അതും പറഞ്ഞു മാഡം കാറിന്റെ വേഗത കൂട്ടി.
10 മിനിറ്റിനുള്ളിൽ കാർ ഒരു വീടിന് മുന്നിലായി വന്നുനിന്നു. രണ്ടുനില വീടാണ്. വീടിന്മുൻപിലെ കറുത്ത ഗേറ്റ് ഞാൻ മെല്ലെ തുറന്നു.
മഴ ഇപ്പോഴും ചെറുതായി ചാറുന്നുണ്ട്.
മാഡം കാർ വീടിന് മുൻപിലെ പാർക്കിംഗ് ഏരിയയിലേക്ക് കയറ്റി ഒതുക്കി.
കൊള്ളാം നല്ല കിടു വീട്. ഫ്രണ്ടിൽ ലോൻ ഒക്കെയുണ്ട്. ചുറ്റും ചെടികളാണ്. മീഡിയം സൈസിലുള്ള ചില മരങ്ങളും.
ബാംഗ്ലൂരിലെ തിരക്കിൽ നിന്ന് ആ വീട്ടിലേക്ക് കയറിയപ്പോൾത്തന്നെ എന്തൊരാശ്വാസം.
മഴയുടെ തണുപ്പിനോടൊപ്പം ആ സ്ഥലത്തെ തണുപ്പ് കൂടിയായപ്പോൾ ചെറുതായൊന്ന് കിടുങ്ങാൻ തുടങ്ങി ഞാൻ.
ശരീരം അല്പം നനഞ്ഞത് കൊണ്ട് കിടുങ്ങലിന്റെ അളവ് കൂടി.
“എന്താ.. എന്ത് പറ്റി “..?
വീടിന്റെ വാതിൽ തുറക്കുന്നതിനിടയിൽ മാഡം എന്നോട് ചോദിച്ചു.
“നല്ല തണുപ്പ്. “”
“മ്മ് അകത്തേക്ക് വാ..”
മാഡം വാതിൽ തുറന്ന് ലൈറ്റ് ഇട്ടു.
ഫുൾ ഫർണിഷ് ചെയ്തിരിക്കുന്ന വീട്.
“കൊള്ളാമല്ലോ വീട്..”
“ഇഷ്ടപ്പെട്ടോ..?”