അനുഭവങ്ങൾ അനുഭൂതികൾ !!
“ഏയ്. അതിനല്ലേ മാരീഡ് ആണെന്നും കുഞ്ഞുണ്ടെന്നും എല്ലാരോടും പറഞ്ഞു നടക്കണേ..”
“പക്ഷെ എല്ലാവരെയും എങ്ങനെ പറഞ്ഞു പറ്റിക്കാനാ..?”
“എടാ.. എനിക്ക് 3-4 ഫ്രണ്ട്‌സ് മാത്രമേ ഉള്ളു. ബാക്കി ആരുമായും ഞാനത്ര ഓപ്പൻ അല്ല. ആരെയും ഞാൻ അധികം അടുപ്പിക്കാറുമില്ല.സോ.. ആരറിയാനാ..”
“എന്നാലും..”
“ഒരെന്നാലുമില്ല. ഞാനായി, എന്റെ പാടായി. ”
“മ്മ്.. അല്ല ഒരു സംശയം.!!”
“നിന്നോട് മാത്രം ഇതൊക്കെ പറഞ്ഞതെന്തിനാണെന്നല്ലേ..?”
“അതെ. എങ്ങനെ മനസിലായി?”
“അതൊക്കെ മനസിലായി. ”
“അഹ്. എന്നാൽ പറ. എന്നോട് മാത്രം എന്തിനാ പറഞ്ഞത്.?”
“അറിയില്ല. അന്നത്തെ ആ ഒരു മൂഡിലങ് പറഞ്ഞു. പിന്നെ നീ ആരോടും പറയില്ല, എന്നൊരു വിശ്വാസം. വിശ്വസിക്കാല്ലോ.ല്ലേ.?”
“100%.”
“മ്മ്..”
അപ്പോഴേക്കും മഴ തുടങ്ങി.
മെല്ലെ തുടങ്ങിയ മഴ പതുക്കെ പതുക്കെ ശക്തി പ്രാപിച്ചു വന്നു.
റോഡിൽ വലിയ തിരക്കില്ലാത്തതിനാൽ ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് ഇല്ലായിരുന്നു.
“നല്ല മഴ പെയ്താൽപ്പിന്നെ ബാംഗ്ലൂർ മുഴുവൻ വെള്ളത്തിലാകും”
മാളു പറഞ്ഞു.
“ന്യൂസിൽ കേട്ടിട്ടുണ്ട്. ഞാൻ വന്നിട്ടുള്ള ആദ്യമഴയാ.”
“നല്ല ചൂട് ചായ കുടിക്കാൻ പറ്റിയ അന്തരീക്ഷം.”
“എന്നാൽ ഓരോന്ന് കുടിച്ചാലോ..?”
“ആയിക്കോട്ടെ…അടുത്തൊരു കഫെ ഉണ്ട്. അങ്ങോട്ടേക്ക് കയറ്റാം..”