അനുഭവങ്ങൾ അനുഭൂതികൾ !!
“വെളുത്തിട്ട് അല്പം മെലിഞ്ഞ പെണ്ണാണോ..?”
“അഹ്. അതെ.”
“അവന്റെ ഗേൾഫ്രണ്ട് ആണ്.”
“മ്മ്..കാണാൻ നല്ല ജോഡി ആയിരുന്നു.”
“ഞാനവരെ കണ്ടെന്നൊന്നും പറയണ്ട കേട്ടോ.”
“ആയിക്കോട്ടെ.”
“അല്ല. തനിക്ക് ഗേൾഫ്രണ്ട് ഇല്ലേ..”
“നമ്മളെയൊക്കെ ആര് നോക്കാൻ.”
“ഓഹ്.. തുടങ്ങി..”
“എന്തേ…”
“പറ.. എന്താ പേര്..?”
“ആരുടെ പേര്?”
“കാമുകിയുടെ..”
“എനിക്ക് കാമുകി ഇല്ല…”
“ഐ ഡോണ്ട് തിങ്ക് സോ..”
“സത്യം തന്നെയാ..”
“മ്മ്..”
“എന്തേ..?”
“അല്ല.. ഞാൻ കരുതി gf ഒക്കെ കാണുമെന്ന്.”
“ഏയ്. “”
“മ്മ്..”
“അല്ല. മാം കല്ല്യാണം കഴിച്ചിട്ടില്ല എന്നല്ലേ പറഞ്ഞത്..”
“യെപ്പ്..”
“അപ്പോൾ ബോയ്ഫ്രണ്ട്..?”
“ഏയ്.. നമ്മളെയൊക്കെ ആര് നോക്കാൻ ?”
“മാഡത്തിനെ.. സോറി.. മാളുവിനെ നോക്കിയില്ലെങ്കിൽ പിന്നെ ആരെ നോക്കാൻ..?”
“ഏയ്.. ഞാനൊക്കെ ജസ്റ്റ് അവറേജ് ലുക്കല്ലേ.”
“ആഹാ.. അപ്പോൾ അവറേജ് ലൂക്കിനെ എന്ത് പറയും. ?” .
അലെങ്കിലും സൗന്ദര്യമുള്ള പെണ്ണുങ്ങളുടെ സ്ഥിരം പരിപാടിയാ ഇത്..”
“എന്ത്..?”
“ലൂക്കില്ലെന്ന് പറഞ്ഞു ഷോ ഇറക്കൽ.”
“പറ. ബോയ്ഫ്രണ്ട്”
ഞാനൊരല്പം സീരിയസ് ടോണിൽ തന്നെ ചോദിച്ചു.
“ഇല്ലടോ. ഒരു 4-5 കൊല്ലം മുമ്പ് റിലേഷൻ ഉണ്ടായിരുന്നു. but.. workout ആയില്ല. പിന്നെ നോക്കീല്ല…”
“എന്തായാലും കുറേ പ്രൊപോസൽസ് വരുമല്ലോ..”