അനുഭവങ്ങൾ.. അനുഭൂതികൾ
എന്ന് പറഞ്ഞ് അവളുടെ മറുപടിക്ക് കാത്തു നില്ക്കാതെ സരളയുടെ ഷോൾഡറിൽ അയാൾ കൈ അമർത്തി….
വാ കേറാം….
അവൾ തിരിഞ്ഞൊന്ന് അരുണിനെ നോക്കി. രണ്ട് പേരുടെയും നിസ്സഹായതയുടെ വികാരം കണ്ണുകൾ പരസ്പരം മനസ്സിലാക്കിയതിന് ശേഷം അയാൾ അവളെയും കൊണ്ട് ഓരോ പടിയും കേറിക്കൊണ്ടിരുന്നു.
അയാൾ എന്തൊക്കെയോ പറയുന്നു. അത് പറഞ്ഞ് അയാൾ തന്നെ സ്വയം ചിരിക്കുന്നു. ഓരോ പടി കയറുമ്പോഴും അയാളുടെ കൈകളുടെ ബലം അവളുടെ ഷോൾഡറിൽ കൂടുന്നുണ്ടായിരുന്നു.
അരുൺ ഇതൊക്കെ കണ്ട് ഹൃദയത്തിൽ ഏൽക്കുന്ന ഓരോ മുറിവിന്റെയും വേദന മനസ്സിലാക്കി അവരുടെ പിന്നാലെ പടികൾ കേറുന്നുണ്ടായിരുന്നു.
അവസാനം അയാളുടെ ഷോപ്പിലേക്ക് കടന്നു. ഒരു തുണികട ആയതോണ്ട് തന്നെ പല രീതിയിലുമുള്ള തുണിക്കരങ്ങൾ അങ്ങിങ്ങായി തുക്കിയിട്ടിരിക്കുന്നു.
വലിച്ചിട്ട വസ്ത്രങ്ങളെ ഒതുക്കി വക്കുന്ന അവിടത്തെ ജോലികാരി സ്ത്രീകൾ അയാളെ കണ്ടതും തുറന്ന് വച്ച വായ വേഗത്തിൽ അടച്ചു.
അവരെ അയാൾ ഓഫീലേക്ക് കൊണ്ട് പോയി. എന്തിനാണ് ആ പണിക്കാരി പെണ്ണുങ്ങൾ ഇങ്ങനെ തുറിച്ചു നോക്കുന്നത് എന്ന് അരുണിന് അപ്പൊ മനസ്സിലായില്ല.
ഓഫീസ് മുറിയിൽ കടന്നതും ഇരിക്കാൻ അയാൾ പറഞ്ഞു. അവർ ഇരുന്നു. (തുടരും)