അനുഭവങ്ങൾ.. അനുഭൂതികൾ
ഹേയ്യ്… ഇല്ലടാ.. നീ പറഞ്ഞോ…
എടാ നിനക്ക് അറിയാലോ…. ഗൾഫിലുള്ള പണിയും പോയിട്ടല്ലേ ഇവിടെ വന്നത്. എന്റെ ഇപ്പോഴത്തെ കട തുടങ്ങാൻ അത്യാവശ്യം നല്ല പൈസ ചിലവായില്ലെ…. അവിടെ ഞാൻ ഉണ്ടാക്കിയ പണവും പിന്നെ എന്റെയും അവളുടെയും വീട്ടുകാരും പൈസ തന്നു സഹായിച്ചെങ്കിലും പിന്നെയും പണം വേണ്ടി വന്നു. എന്ത് ചെയ്യാനാ നിവൃത്തിക്കേട്. ഞാൻ കട തുടങ്ങുന്ന കാര്യം നാട്ടിലും കുടുംബത്തിലും എല്ലാവരോടും പറഞ്ഞും പോയി. കട തുടങ്ങാൻ വൈകിയപ്പോൾ എല്ലാവരും ചോദ്യങ്ങളായി
എന്താ മോനെ കടതുടങ്ങാത്തെ…?
കടേടെ പണി ഒന്നും കഴിഞ്ഞില്ലേ മോനേ..?
ലോകം അവസാനിക്കും മുൻപ് നീ കട തുടങ്ങോ…?
വേറെ പണിക്കു പോയി ജീവിക്കൂടെ..?
ഒരു മാതിരി ആക്കലും കുത്തലും. എല്ലാത്തിനും പണം വേണ്ടേ… അങ്ങനെ രണ്ടും കല്പിച്ച് പണം പലിശക്ക് എടുക്കാന്നുവച്ചു ഒരു ദിവസം ഞാൻ രാവിലെ അയാളെ കാണാൻ പോയി.
പണം ചോദിച്ചപ്പോൾ.. ആൾക്ക് ഇത്രയും പണം തരാൻ പറ്റില്ലാത്രെ.. പെട്ടുപോയി. കുറേ കാല് പിടിച്ചു പറഞ്ഞുനോക്കി.. എവിടെ കേൾക്കുന്നു. അങ്ങനെ എന്ത് ചെയ്യും എന്നറിയാതെ വീട്ടിൽ ചെന്നപ്പോൾ ആണ് എന്റെ ഭാര്യയോട് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.
താനും കൂടി വന്ന് അയാളെ ഒന്നും കൂടി കണ്ട് അപേക്ഷിച്ചു നോക്കാം എന്ന് അവള് പറഞ്ഞു. ഒന്നും കൂടി കാണാമെന്നു ഞാനും വിചാരിച്ചു.