അമ്മായിഅമ്മ : മരുമകൾ - മകൾ
“ഇന്ന് മോള് വരുന്ന ദിവസമായിട്ട് പോലും എഴുന്നേറ്റ്ചെന്ന് ഷബ്‌നയോടൊപ്പം എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ കൂടാനോ, അവളെയൊന്ന് നേരെ നോക്കാനോ ഉള്ള ധൈര്യം എങ്ങനെയൊക്കെ നോക്കിയിട്ടും ആശ്വസിച്ചിട്ടും തനിക്ക് കിട്ടുന്നില്ലല്ലോ”
എന്ന് ബെഡിൽ കിടന്ന് ഷെയ്മ ഓർത്തു.
അടുക്കളയിലെ ബ്രെക്ക്ഫാസ്റ്റിൻ്റെ പണിക്കിടയിൽ,
“ഉമ്മാക്ക് എന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും., തനിക്കും അതുണ്ടായതല്ലേ. അത് കൊണ്ടാണ് ഇപ്പോഴും എഴുന്നേൽക്കാത്തത്,”
എന്ന് ഷബ്‌ന മനസിലോർത്തു.
ഒരു കപ്പ് ചൂട് ചായയും ബിസ്ക്കറ്റും ആയി ഷബ്‌ന അമ്മായിയമ്മ ഷെയ്മയുടെ റൂമിലേക്ക് കയറി ലൈറ്റ് ഓൺ ചെയ്തു.
ഒന്നും അറിയാത്തപോലെ ഷബ്‌ന:
ആഹ്, ഉമ്മ എപ്പോൾ വന്ന് കിടന്നു? ഞാൻ ഇന്നലെ നേരത്തെ ഉറങ്ങിപ്പോയി.
അത് കേട്ട് ഒന്നും മിണ്ടാതെ ഷെയ്മ കിടന്നു.
ഷബ്‌ന: എന്തായി ഉമ്മാ? എന്നെ അവർ ചെയ്ത കാര്യങ്ങൾ ചോദിച്ചോ? എന്നിട്ടവരെന്ത് പറഞ്ഞു. ഇനി ഒരിക്കലും ഒന്ന് നോക്കുകപോലും ചെയ്യില്ലന്ന് ഉറപ്പ് തന്നോ?
അപ്പോൾ ഷെയ്മ ചെറുതായി തേങ്ങിപ്പോയി.
ഷെയ്മ: അത്.. ഷബ്‌ന ഞാൻ.. (അവൾ വാക്കുകൾ കിട്ടാതെ വിഷമിച്ചു).
“ഇത് കഴിക്കുമ്മാ” യെന്ന് പറഞ്ഞ് ഷബ്‌ന ഷെയ്മയെ എഴുന്നേൽപ്പിച്ച് ഇരുത്തി അവൾക്ക് ചായയും ബിസ്ക്കറ്റും എടുത്ത് കൊടുത്തു.