ങാ.. എന്തായാലും നാളെ അവളെ അവര് കൊണ്ടു വിടട്ടെ.കുറച്ച് ദിവസം ഇവടെ നിക്കട്ടെ.. ഞാനൊന്ന് കിടക്കട്ടെ..
മോളേ ആയിഷേ.. ഈ പാത്രോക്കെ മൂടിവെച്ചേക്ക് .. ഞങ്ങള് കുറച്ച് കഴിഞ്ഞേ കഴിക്കുന്നുള്ളൂ.. ഞാനൊന്ന് കിടക്കട്ടെ. “
ഉപ്പ പറഞ്ഞ് കൊണ്ടിരിക്കെ തന്നെ ആയിഷ അങ്ങോട്ട് എത്തിയിരുന്നു. ഉമ്മ അപ്പോഴും അതേ കിടപ്പിലാ.. അത് കണ്ടിട്ട് ആയിഷ : ” ഉപ്പാ.. ബെഡ്റൂം പൊടി തട്ടി ഷീറ്റ് വിരിക്കാനുണ്ട്. അതിന് മുന്നേ കിടക്കല്ലെ.. ഉപ്പക്ക് ഡസ്റ്റ് അലർജി ഉള്ളതല്ലേ… “
അവളത് പറയുമ്പോഴേക്കും അയാൾ സ്റ്റെയർ കയറുകയായിരുന്നു.
അയാൾ തിരിഞ്ഞ് പറഞ്ഞു.
നീ അത് റെഡിയാക്ക്.. ഞാനപ്പോഴേക്കും ഒന്ന് ടോയ്ലറ്റീ പോവട്ടെ..”
“എനിക്കൊരു പത്തിരുപത് മിനിറ്റ് വേണം. “
” അത് സാരോല്ല.. ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം”
അയാൾ മുകളിലേക്ക് കയറി.
ഉപ്പയും ഉമ്മയും മുകളിലാണ് കിടപ്പ്. കുറച്ച് ദിവസമായി ഉമ്മ കാല് വേദന കാരണം മുകളിലേക്ക് വരുന്നില്ല. ആയിഷയുടെ ബഡ് റൂമും മുകളിലാ..
ആയിഷയുടെ നാല് വയസുള്ള മകൾ ഉമ്മയുടെ കൂടെയാണ് കിടപ്പ്.
ആയിഷ ചൂലുമായി മുകളിലേക്ക് പോകുമ്പോ ഉമ്മയെ വിളിച്ചു.
“ഉമ്മാ.. ഞാൻ വാപ്പയുടെ മുറി തൂത്ത് ഷീറ്റു വിരിക്കട്ടെ.. എന്റ മുറീം തൂത്തിട്ടേ വരൂ.. ഉമ്മക്ക് വിശപ്പായില്ലല്ലോ..”
3 Responses