എയര്‍ ഇന്ത്യ എക്സ്പ്രസ്സ്
ഞാന്‍ നോക്കി അവരുടെ കൈയില്‍ ഒരു എയര്‍ ബാഗും ഒരു കാര്ഡ് ബോർഡ് ബോക്സുമുണ്ട്. അതില്‍ കാർഡ് ബോർഡ് ബോക്സിന്റെ മൂല എണ്ണയില്‍ കുതിർന്നിട്ടുണ്ട്.
സംശയം അല്ല ചേച്ചി. ലീക്ക് ഉണ്ട്. ഇനിയിപ്പോ എന്താ ചെയ്ക? ഞാന്‍ ആലോചിച്ചു.
അയ്യോ അശോകേട്ടന്‍ പ്രത്യേകം പറഞ്ഞു ചെയ്യിപ്പിച്ച അച്ചാറുകളാണ്. ഞാന്‍ ഇനി എന്ത് ചെയ്യും?
ചേച്ചിയുടെ മുഖം നിരാശയിലായി.
ഞാന്‍ ചുറ്റും നോക്കി. അവിടെ ഒരു മൂലയില്‍ ലഗേജ് പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞു കൊടുക്കുന്ന ഒരു സ്ഥലം കണ്ടു.
ചേച്ചി കുഴപ്പമില്ല. നമുക്ക് അവിടെ കൊണ്ട് പോയി പ്ലാസ്റ്റിക് കൊണ്ട് പൊതിയാം. പിന്നെ പ്രശ്നമുണ്ടാവില്ല. ഞാന്‍ അവരെ ആശ്വസിപ്പിച്ചു.
ഓഹോ ഇവിടെ ഇങ്ങിനെ ഒക്കെ ഉണ്ടോ? നന്നായി. ഞാന്‍ ആദ്യമായി വരുന്നത് കൊണ്ട് എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. മനു ഇതിനു മുൻപ് പ്ലൈനില്‍ പോയിട്ടുണ്ടോ?
ഇല്ല ചേച്ചി. പക്ഷെ ആളുകൾ പറഞ്ഞു കുറെയൊക്കെ അറിയാം.
ഇങ്ങിനെ സംസാരിച്ചുകൊണ്ട് ഞങ്ങള്‍ ലേഗേജ് പോതിയുന്നിടത്തേക്ക് നടന്നു.
അവിടെ ഒരെണ്ണം പൊതിയാന്‍ നൂറു രൂപയാണ്. ഞങ്ങള്‍ ലഗേജ് പൊതിഞ്ഞു. പൈസ കൊടുക്കാന്‍ ഞാന്‍ ഒരുങ്ങിയപ്പോള്‍ ചേച്ചി എന്നെ തടഞ്ഞു.
ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു കൊടുത്തു.
പൊതിയുന്ന പയ്യന്‍ ചില്ലറ ഇല്ലാത്തതു കൊണ്ട് ചില്ലറ മാറാന്‍ വേണ്ടി പോയി.
2 Responses