ആരെ.. എങ്ങനെ ..എവിടെ
ഒരു അരമണിക്കൂർ ഇരുന്നപ്പോൾ ഞാൻ ഒരു മൂന്നെണ്ണം അകത്താക്കി. ഇനി പോയേക്കാം. ഞാൻ മൊബൈലും എടുത്ത് ഇറങ്ങി.
പൂനം.. ബിരിയാണി വന്നോ എന്ന് ചോദിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് കയറിച്ചെന്നു. അന്നേരം സിറ്റൗട്ടിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ നടുങ്ങി !! അമീർ !! ഇവനെപ്പോൾ വന്നു ?!!
അവന്റ കൈയിൽ ചിക്കൻ ബിരിയാണി പാക്കറ്റ്.. പിന്നെ കാബബും.
അവൻ പൂനത്തിന് അവ നൽകിയിട്ട് എന്നോട് പറഞ്ഞു:
ജോലിക്കാർ എൻഗേജ്ഡാ.. അതാ ഞാൻ വന്നത്.. അവന്റെ മുഖത്തു ഒരു സങ്കട ഭാവം.
ബിരിയാണിയുമായി പൂനം പെട്ടന്ന് അകത്തു പോയി.
അമീർ അധികം നിൽക്കാതെ പോയി. അവന്റെ പോക്ക് നോക്കി ഞാൻ നിന്നു.
അവൻ ഗേറ്റിൽ എത്തിയതും അഹമ്മദിക്കയുടെ ജോലിക്കാരൻ ബൈക്കിൽ വന്നു.
അമീറിനോടവൻ അറിഞ്ഞോ എന്ന് ചോദിക്കുന്നു.
ഞാൻ പുറകെ വരുന്നത് കണ്ടു അമീർ പറഞ്ഞു: അറിഞ്ഞു.
ആ ജീവനക്കാരൻ എന്റെ പരിചയക്കാരനാണ്. ഞാനവനോടു കാര്യം തിരക്കി.
അവൻ പറഞ്ഞു: സാറെ അമീറിന്റെ വാപ്പയുടെ ബാപ്പ മരിച്ചു..
ഞാൻ അമീറിനോട് ചോദിച്ചു..
എന്നിട്ടാണോ ഫുഡ് ഡെലിവറി നടത്താൻ വന്നത് ? പെട്ടന്ന് പോകൂ അവിടേക്കു ഒരു പത്തു മണിക്കൂർ യാത്ര ഇല്ലേ .. ഉടനെ അവനെ യാത്രയാക്കി.
എനിക്കറിയാം ആ സ്ഥലം. പത്തിലധികം മണിക്കൂർ യാത്രയുണ്ടങ്ങോട്ട്. ഞാൻ ഒരിക്കൽ അവിടെ പോയിട്ടുണ്ട്.