ആരെ.. എങ്ങനെ ..എവിടെ
അത് കാരണം അമീറിന്റെ ഒരു പണിയും നടന്നില്ല. പക്ഷെ അവൾ റെഡിയാകുന്ന സമയം അവൻ വീട്ടിൽ വരും.
ആ സമയം ഞാൻ ഉണ്ടാകും.
അപ്പോൾ അവന്റെ മുഖം കാണാൻ നല്ല രസമാണ്.
ഒരു ദിവസം ഞാൻ അവനോട് ചോദിച്ചു തന്റെ വീട് വരെ cab വരുന്നില്ലേ പിന്നെന്തിനാ ഇവിടെ ഇറങ്ങുന്നതെന്ന്.
അവൻ പറഞ്ഞു, വരും.. പുനം ഇറങ്ങുന്നതോടെ ലേഡി സ്റ്റാഫ് തീരും.. പിന്നെ ഞാൻ മാത്രമേ ഉണ്ടാവൂ.. ഞാനും ഇവിടെ ഇറങ്ങിയാൽ പിന്നെ അവർക്ക് തിരിച്ചു പോകാമല്ലോ എന്ന്. അവന്റെ ഒരു ത്യാഗം !!
കുറച്ച് നീരസഭാവത്തിലാണ് ഞാനവനോട് അങ്ങനെ ചോദിച്ചത്.
അതിനുശേഷം അമീർ കൂടുതൽ ഇടപെടാൻ വന്നു കണ്ടില്ല.
പിന്നെ അമീറിന്റെ നീക്കം വളരെ കൗശലത്തോടെ ആയിരുന്നു.
അത് ഞാൻ തിരിച്ചറിയാൻ വൈകി.
അതിനിടയിൽ നടന്ന അവരുടെ ചാറ്റിങ് എന്നെ ഞെട്ടിക്കുന്നതായിരുന്നു.
അത് മനസിലാക്കിയപ്പോഴാണ് വിധിയുടെ പണി എനിക്ക് വന്നത്.
അഞ്ചു ദിവസം അടുപ്പിച്ച് അവൾക്കു അവധി കിട്ടി. ആ സമയത്ത് എന്റെ തിരക്കൊക്കെ മാറ്റിവച്ചു. അത് അവളോട് പറഞ്ഞില്ല. മന:പൂർവമാണ് പറയാതിരുന്നത്. എനിക്കു തിരക്ക് ഉണ്ടെന്ന് അവൾക്കു തോന്നിക്കോട്ടെ !!
അവധി ദിവസം പൂനം ബിരിയാണി കഴിക്കണമെന്ന ആഗ്രഹം പറഞ്ഞു. ഒപ്പം ചിക്കൻ കാബാബും. അതും നല്ല മൊരിഞ്ഞത് വേണം.
ഞാൻ അഹമ്മദ് ഇക്കയെ വിളിച്ചു ആവശ്യം പറഞ്ഞു. എന്നിട്ട് പൈസ അയച്ചു. അയച്ച പൈസ അതെ പോലെ ആ മനുഷ്യൻ റിട്ടേൺ എനിക്കു തന്നെ അയച്ചു. അച്ഛനോടുള്ള ബന്ധം, കടപ്പാട്.