ആരെ.. എങ്ങനെ ..എവിടെ
അവൻ പോകുന്നു
ഇത്രയും കണ്ടു ഞാൻ തളർന്നിരുന്നു
അവൻ പറഞ്ഞ കള്ളം കേട്ട് ഞാൻ നടുങ്ങി.
അവന്റെ അച്ഛന് കടം പോലും ! അയാൾക്ക് വസ്തു വഹകൾ ഒരുപാടുണ്ട്.
സമ്പാദ്യം സ്വർണമായും ബാങ്ക്
ബാലൻസ് ആയുമുണ്ട്
ഇവന്റെ അമിത ചെലവു കാരണം അയാൾ പൈസ കൊടുക്കുന്നത് ലിമിറ്റ് വച്ചു. അത് പഠിക്കുന്ന സമയം മുതൽ ആണെന്ന് തോന്നുന്നു.
പിന്നെ അവൻ പൂനത്തിന്റെ കൈയ്യിൽ നിന്നും വലിച്ചു.
അതിനാവും അവൻ ഇവളെ വളച്ചത്. പിന്നെ അവളുടെ കല്യാണം നടന്നപ്പോൾ ഇവൻ എന്നെപ്പറ്റി അനേഷണം നടത്തിയിട്ടിട്ടുണ്ടാകും.
എന്തെങ്കിലും കിട്ടപ്പോര് ഉണ്ടോ എന്ന് നോക്കിക്കാണും.
പിന്നെ പൂനത്തിന്റെ ആഭരണം.
അതിലും കണ്ണ് വച്ചു കാണണം!!
പിറ്റേന്ന് മുതൽ ഞങ്ങൾക്കിടൽ
അമീറിന്റെ കടന്നു കയറ്റമായിരുന്നു.
കമ്പനിയിലേക്ക് പൂനം വണ്ടിയിലേക്ക് കയറുന്നിടത്ത് നിന്ന് തന്നെ അവനും കയറിത്തുടങ്ങി. ഇറങ്ങലും അവിടെത്തന്നെ.
ഞാൻ ദിവസവും കൂടെ ഉള്ളത് കൊണ്ട് അവരുടെ തപ്പൽ നടക്കുന്നില്ലെന്നേയുള്ളൂ.
കമ്പനി cab ഡ്രൈവർ മാർക്കും ടീം ലീഡർമാർക്കും നിർദേശം നൽകി, ലേഡി സ്റ്റാഫിന് മുൻവശത്തുള്ള സീറ്റ്കളും ജന്റ്സിന് ബാക്ക് സീറ്റുകളും നൽകി.
കാരണം, വേറെ റൂട്ടിൽ പോയ ഒരു വാഹനത്തിൽ വെച്ചു ലേഡിസ്റ്റാഫിനെ ഒരു ജന്റ്സ് സ്റ്റാഫ് കയറിപ്പിടിച്ചു.
അതിനുശേഷം ലേഡി സെക്യൂരിറ്റി ഗാർഡിനെ ഓരോ വാഹനത്തിലും കമ്പനി അലോട്ട് ചെയ്തു.