ആരെ.. എങ്ങനെ ..എവിടെ
നല്ല പഞ്ഞിക്കെട്ട് അടുക്കി ദേഹത്ത് വച്ച ഫീൽ തോന്നി : ഒപ്പം അയാളുടെ കൈ അവളുടെ അരക്കെട്ടിൽ മുറുകി. മോഹിനി വന്നത്കൊണ്ട് അയാൾ അവളെ ആലിംഗനത്തിൽനിന്നും മോചിപ്പിച്ചു
മോഹിനീ കാര്യം എന്താണെന്നു ചോദിക്ക് എന്ന് പറഞ്ഞയാൾ മുറിവിട്ടു ഇറങ്ങി.
മോഹിനി കാര്യങ്ങൾ ചോദിച്ചു മനസിലാക്കി എന്നിട്ട് അവളുടെ സാരി തുമ്പിനാൽ പൂനത്തിന്റെ കണ്ണുകൾ തുടച്ചു.. എന്നിട്ട് സമാധാനമായി കിടത്തി.. തുടർന്ന് രാജിന്റെ അടുത്തു എത്തി കാര്യങ്ങൾ പറഞ്ഞു..
അയാൾക്ക് കലി കയറി.. ഇതുപോലുള്ള സാമദ്രോഹിയാണല്ലോ തന്റെ മകൻ എന്നയാൾ ഓർത്തു. ഒന്നുമില്ലെങ്കിലും അവളുടെ തന്തയുടെ കൈയിൽനിന്നും പൂത്ത കാശ് അടിച്ചെടുക്കാനെങ്കിലും നോക്കണ്ടേ..
നേരം വെളുത്തു.. രാജ് തന്റെ മകനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. ഉപദേശിച്ചു..
എടാ അലപം പ്രായോഗികമായി ചിന്തിക്കുക.. അവളെ ഇങ്ങനെ പിണക്കിയാൽ പിന്നെ എങ്ങനെയാ..? വെറുപ്പിക്കാതെ നിർത്തണ്ടേ.. പിന്നെ അവളുടെ തന്തപ്പടിയെ കാണുമ്പോൾ നിന്റെ വായിൽ തേനും പാലും ഒഴുകണം.. അങ്ങനെ നയത്തിൽ എല്ലാം നമ്മുടെ വരുതിയിൽ കൊണ്ട് വരണം. പിന്നെ, അവളുടെ ഷെയർ നിന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. അവരുടെ ജംഗ്ഷനിലുള്ള ഏഴ് ഏട്ടു കടമുറികളുണ്ട്.. നല്ല വാടക കിട്ടും.. അത് നമുക്ക് കൈക്കലാക്കണം..അയാളെ നല്ലപോലെ പൊക്കിപ്പറഞ്ഞോളൂ..