ആരെ.. എങ്ങനെ ..എവിടെ
വിവാഹം കഴിഞ്ഞു പൂനം എല്ലാവരോടും യാത്ര പറഞ്ഞു വരുണിന്റെ കൂടെ കാറിൽ കയറി.. ഇവൾ ഇവിടെയെങ്കിലും ഒരു കുഴപ്പവും കാണിക്കരുത്.. എന്ന മട്ടിലായിരുന്നു ബന്ധുക്കൾ..
വരുണിന്റെ വീട്ടിൽ അവൾക്ക് നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. രാജേന്ദറിന്റെ കർശന നിർദേശമായിരുന്നു അതിന് കാരണം.
അയാൾക്ക് ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.. പിന്നെ വരുണിന്റെ അമ്മ ഒരു രോഗിയായിരുന്നു.. വീട്ടുജോലി ചെയ്യാൻ ജോലിക്കാരി ഉണ്ടായിരുന്നു..
വിവാഹ സൽക്കാരം പൊടിപൊടിച്ചു. പൂനം സന്തോഷിച്ചു.. ഇവിടെ തനിക്ക് ഉറപ്പായും വിലയുണ്ട്..
വരുണനുമായുള്ള ആദ്യരാത്രി.. അതിനു വേണ്ടി പൂനം കാത്തിരുന്നു. ആ വീട് പഴയ മാതൃകയിലുള്ള ഒന്നായിരുന്നു. രാജേന്ദറുടെ അച്ഛനപ്പൂപ്പന്മാർ ഉണ്ടാക്കിയതാണ്. പ്രതാപം നഷ്ടപ്പെടാതെ ആ വീട് ഇപ്പോഴും രാജ് കൊണ്ട് നടക്കുന്നു. ആ വീട്ടിൽ
ഒരുപാട് മുറികൾ ഉണ്ടായിരുന്നു..
ഈ രാജ് അധ്വാനിക്കുന്ന ഒരു കർഷകനായിരുന്നു..
നല്ല ആരോഗ്യമുള്ളവൻ.. നാട്ടുകാർക്ക് മുന്നിൽ സൽഗുണ സമ്പന്നൻ.. എന്നാൽ പിന്നാമ്പുറം അങ്ങനെയല്ല.. ഭാര്യാ രോഗിയായത് അയാളുടെ നല്ല പ്രായത്തിലായിരുന്നു. വരുണിനെ കൂടാതെ ഒരു മകളുണ്ട്..അവളെ വിവാഹം ചെയ്തയച്ചിരിക്കുന്നു. രാജ് എന്ന രാജേന്ദർ ആളൊരു സ്ത്രീമ്പടനായിരുന്നു.. ചെയ്യാത്ത വേലകളില്ല.. ആ വിഷയത്തിൽ ഇപ്പോൾ കാര്യമായ കളികൾ നടക്കുന്നില്ല. അയാൾക്ക് ആകെ ആശ്വാസം വേലക്കാരി മോഹിനിയാണ്.