ആരെ.. എങ്ങനെ ..എവിടെ
പല്ല് കൊഴിഞ്ഞ പുലിപോലെയായവൾ എന്ത് ചെയ്യാൻ !!
നിനക്ക് ഞാൻ വച്ചിട്ടുണ്ട്.. !! തുടങ്ങുകയാണ് നിന്റെ കഷ്ടകാലം.. വിധി പൂനത്തെ നോക്കി മുരണ്ടു..
അങ്ങനെ ആ ദിവസം എത്തി.. പൂനത്തിന്റ രണ്ടാം കല്യാണം.. എന്നാൽ ചാന്ദിനിയുടെ കല്യാണംപോലെ ലളിതമായല്ല നടത്തിയത്. ആർഭാടമായി ത്തന്നെ നടത്തി. തന്റെ മകളെ കെട്ടുന്ന പയ്യന്റെ ഒന്നാം കല്യാണമാണെന്നുള്ള സത്യം അയാളെ കുറച്ചൊന്നുമല്ല ആഹ്ലാദഭരിതനാക്കിയത്.. കൂടാതെ താൻ നല്ല സ്ത്രീധനം നൽകുന്നു.. ഈ രണ്ടു സംഗതി അയാൾ, ബന്ധുക്കൾക്കിടയിൽ മേനിയാക്കി പറഞ്ഞു നടന്നു.
എന്നാൽ താൻ സ്വയം ഒരു കോമാളി ആയി എന്നയാൾ അറിഞ്ഞില്ല.. അയാളുടെ ഈ മണ്ടത്തരമാണ് പൂനം മുതലെടുത്തത്. കോളേജിൽ പഠിക്കുന്ന സമയത്തു കാശ് അടിച്ചുമാറ്റിക്കൊണ്ട് അമീറിന് കൊടുത്തിരുന്നത് അച്ഛന്റെ പൊങ്ങച്ചത്തെ ചൂഷണം ചെയ്തായിരുന്നു.
കല്യാണത്തിനായി പൂനം മേക്കപ്പ് ചെയ്യുകയായിരുന്നു. ഇടയ്ക്കവൾ ജനൽവഴി പുറത്തേക്ക് നോക്കുന്നു..അരെയോ പ്രതീക്ഷിക്കുന്ന മട്ടിലാണാനോട്ടം.. സമയം കടന്നുപോയികടന്നു പോയി.
അണിയിച്ചൊരുക്കിയ പൂനത്തിനെയും കൊണ്ട് വീട്ടുകാർ വിവാഹ സ്ഥലത്ത് ചെന്നു.
വരനും പാർട്ടിയും എത്തി. വിവാഹ വേഷത്തിൽ വരുണിനെ കണ്ട ആർക്കും തെറ്റ് പറയാൻ തോന്നിയില്ല. പൂനവുമായി നല്ല മാച്ച് തോന്നി.