ആരെ.. എങ്ങനെ ..എവിടെ
ഒരു കനത്ത മഴയുണ്ടായി.
ഒപ്പം നല്ലപോലെ ഇടിമിന്നലും !!
ഏകദേശം കോളേജ് വിട്ടു കഴിഞ്ഞ സമയമായിരുന്നു.
അവൾ ലൈബ്രറി ബ്ലോക്കിൽനിന്നും പുറത്തിറങ്ങിയപ്പോഴാണ് ഈ പ്രപ്പോസൽ.
പെട്ടെന്ന് മഴ പെയ്തപ്പോൾ രണ്ടുപേരും ലൈബ്രറി ബ്ലോക്കിലേക്ക് ഓടിക്കയറി..
ധാരാളം മരങ്ങളും ചെടികളും നിറഞ്ഞ പകൽ പോലും ചെറിയ ഇരുളിമ അനുഭപ്പെടുന്ന ഇടമാണത്.
കടുത്ത വേനലിൽപ്പോലും നല്ല കുളിർമ്മയുള്ള കാലാവസ്ഥയാണവിടെ.
ഒരു പാട് കപ്പിൾസ് അവിടെ വന്നിരിക്കും. എന്നാൽ അവിടെ വച്ചു പ്രണയ ചപല്യങ്ങൾ നടത്തിയാൽ വിവരം അറിയും.
പഠിപ്പിസ്റ്റ് അമൂൽ ബേബി ടൈപ്പ് വേരിയന്റ് മാത്രമേ അവിടെ ഉണ്ടാകൂ. ബാക്കി എല്ലാവരും അവിടന്ന് പെട്ടെന്ന് സ്ഥലം കാലിയാക്കും.
പ്രണയ ജോഡികൾക്കായി ധാരാളം പാർക്കുകൾ ആ പരിസര പ്രദേശങ്ങളിലുണ്ട്. പിന്നെ എന്തിനു കോളേജ് പരിസരത്തു നിൽക്കണം.
അതുകൊണ്ട് ആ സമയത്ത് അവിടെ ആളുകൾ ഉണ്ടായിരുന്നില്ല..
സ്റ്റുഡന്റസ് അവിടെ വരുന്നതു നല്ലപോലെ ഉറങ്ങാനാണ്.
ക്ലാസ് മടുക്കുമ്പോൾ അവിടെ വരും.
നല്ല നിശബ്ദതയിൽ ആർക്കായാലും ഉറക്കം വരും.
ചില വിരുതന്മാർ വലിയ ബുക്കുകൾ തലയണയാക്കി ഉറങ്ങും.
മഴയത്ത് അമീർ അവളെ കോർത്തു പിടിച്ചു ഓടി ലൈബ്രറിയിൽ എത്തി. രണ്ടു പേരുടേയും വസ്ത്രങ്ങൾ നനഞ്ഞു ഒട്ടിയിരുന്നു.