ആരെ.. എങ്ങനെ ..എവിടെ
അവന്റെ കുറച്ചു സുഹൃത്തുക്കൾ അവന്റെ അനുവാദത്തോടെ കല്യാണം ഉറപ്പിച്ച കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം വലിക്കും.
അതിനായി അവന്റെ കൂടെയുള്ള ഫോട്ടോ വീഡിയോ ഒക്കെ റെക്കോർഡ് ചെയും. സമയം വരുമ്പോൾ അതെടുത്ത് ഉപയോഗിക്കും.
ഒരു പെൺകുട്ടിയെ സ്നേഹിച്ചതായി നടിച്ചു. എന്നിട്ട് അവളുടെ നല്ല മനസ് മുതലെടുത്തു പ്രാരാബ്ദം പറഞ്ഞു പണം തട്ടി. എന്നിട്ട് രജിസ്റ്റർ കല്യാണം കഴിക്കാം എന്ന് പറഞ്ഞു. പിന്നെ പണം കിട്ടാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന് മനസിലാക്കി.
രജിസ്റ്റർ കല്യാണം കഴിക്കും എന്ന് വിശ്വസിപ്പിച്ച തീയതിക്കു തൊട്ടു
മുൻപ് ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഹിന്റ് നൽകി അവളെ വീട്ടു തടങ്കലിൽ ആക്കി. അവൻ നൈസായി തടി ഊരി !!
ഇതൊന്നും അവന്റെ വീട്ടുകാർക്ക് അറിയില്ല. ഇത്രയും നല്ല കുടുംബത്തിൽ കുടുംബപ്പേരു കളയാൻ ഉണ്ടായ മുള്ളിൻ മുരിക്കാണവൻ.
പിന്നെ സാറെ, അമീറിന്റെ കോളേജ് പഠിത്തം കഴിഞ്ഞതും അഹമ്മദ് ഇക്കയുടെ കൂടെ ഹോട്ടൽ ഫീൽഡിൽ ഇറങ്ങി.
പിന്നെ അവിടെ വരുന്ന പണക്കാരായ പെൺകുട്ടികളെ അവൻ വളച്ചു പണം തട്ടുന്നത് പതിവായി.
കൂട്ടിനവന്റെ കൂട്ടുകാർ ആയ വിനോദ്, സോനു. ഫിറോസ് മുതലായ വീരന്മാരുണ്ട്.
ജോലി കിട്ടിയപ്പോൾ കമ്പനിയിലും അത് ആവർത്തിക്കാൻ തുടങ്ങി.
അവിടെയും പ്രാരാബ്ദം പറഞ്ഞാണ് പിടിവള്ളി.