ആരെ.. എങ്ങനെ ..എവിടെ
മുഹമ്മദിനെ തണുപ്പിച്ചു അവനെ എന്റെ കൂടെ നിർത്തി. അപ്പോഴേക്കും ഡിഗ്രി പഠനം കഴിഞ്ഞു.
എന്റെ സുഹൃത്തിന്റെ മകന്റെ സഹായത്തോടെ അവനെ IT പാർക്കിൽ ആ കമ്പനിയിൽ കയറ്റി. പക്ഷെ ഇപ്പോഴും അവനു പന്തയം വക്കാൻ പണം കിട്ടുന്നുണ്ടോ എന്ന് സംശയമുണ്ട്.
മുപ്പത്തി അയ്യായിരം കമ്പനിയിൽ സാലറി . പിന്നെ ഞാൻ കൊടുക്കുന്നത് , മുഹമ്മദ് കൊടുക്കുന്നത് എല്ലാം ചേർത്ത് 75000 മാസം ഉണ്ട് .
പക്ഷെ അതിലും കൂടുതൽ അവൻ ചിലവ് ചെയ്യുന്നുണ്ട്. എങ്ങനെയെന്ന് അറിയില്ല മോനെ !
ഇക്കപോയപ്പോൾ എന്റെ പരിചയക്കാരനായ ഇക്കയുടെ കാറ്ററിങ് ജോലിക്കാരൻ എന്നോട് പറഞ്ഞു:
സാറെ.. അമീർ പക്കാ ഉടായിപ്പാണ്. വാതുവെപ്പ്. മയക്കുമരുന്ന് അങ്ങനെ വലതുമുണ്ട്. വീട്ടിൽ നിന്നുള്ള പണത്തിന്റെ അളവ് കുറച്ചപ്പോൾ അത്യാവശ്യം വീട്ടിൽ പണമുള്ള പെൺപിള്ളേരെ വളക്കാൻ തുടങ്ങി. പണമായിരുന്നു ലക്ഷ്യം.
അവരിൽ നിന്നും മാക്സിമം ഉറ്റും. അത് ഒന്നും രണ്ടും പെണ്ണുങ്ങളായിരുന്നില്ല. ഒരു ഏഴു എട്ടോളം വരും.
കല്യാണം പെട്ടന്ന് കഴിപ്പിക്കാൻ സാധ്യതയുള്ള പെൺകുട്ടികളെ അവൻ കൂടുതലായി വളക്കുക. കാരണം കല്യാണം ഉറപ്പിച്ചു കഴിഞ്ഞു. അവൻ ശോകം അടിച്ചു നടക്കുന്നതാണ് അവന്റെ രീതി.
അവന്റെ ആ അഭിനയം കാരണം. അവനോട് എല്ലാവർക്കും സഹതാപം ഉണ്ടാകും. അവൻ അത് മുതലെടുക്കും.