ആനവണ്ടിയിൽ ഒരു കളിപ്പൂരം
യാത്രക്കാരൊക്കെ അതുവഴി വന്ന ജീപ്പിലും മറ്റുമൊക്കെയായി സ്ഥലം വിട്ടിരിക്കുന്നു.
മോഹനന്റെ സുഹൃത്തായ ജോർജും ഭാര്യ റീനയും പോകാതെ മോഹനനും രമയ്ക്കും കൂട്ടായി നിന്നു…
ജോർജിന്റെ വീടും ഗവിയിൽത്തന്നെ. അവിടെ കട നടത്തുന്നു. അവർ പത്തനംതിട്ടയിൽനിന്നും കുറച്ചു സാധനങ്ങളൊക്കെ വാങ്ങിച്ചു മടങ്ങുന്ന വഴിയാണ്.
ജോർജ് മോഹനനേക്കാൾ നാലു വയസ്സു മൂത്തതാണെങ്കിലും ഇരുവരും വലിയ കൂട്ടാണ്. എന്നുവച്ചാൽ വെള്ളമടി, ചുറ്റിക്കളി മുതലായ കലാപരിപാടികളിൽ ഒന്നിച്ച് നിൽക്കുന്നവരാണ്.
“ഇനി ഒരു എട്ടരയെങ്കിലുമാകാതെ ജീപ്പ് വരില്ലാന്ന്… ഞാൻ ജോണിചേട്ടനെ വിളിച്ചപ്പോ പുള്ളി വേറേ സ്ഥലത്താണെന്ന്. ഏഴരയെങ്കിലുമാകാതെ പുള്ളിക്കാരന് തിരിക്കാൻ പറ്റില്ലാന്ന്…” ജോർജ് പറഞ്ഞു.
” അയ്യോ! പിന്നെ നമ്മളെങ്ങനെ പോകും.”റീന ആശങ്കപ്പെട്ടു.
” അതു സാരമില്ല ചേച്ചി. ഗ്യാരേജിൽനിന്നും എട്ടുമണിയോടെ വർക്ക് ഷോപ്പ് വണ്ടി എത്തും. അവര് ആ വണ്ടിയിൽ നമ്മളെ ഗവിയിലെത്തിക്കാമെന്നേറ്റിട്ടുണ്ട്. എന്നിട്ട് വന്ന് ബസ്സു നന്നാക്കിക്കോളാമെന്ന്.. ഇപ്പം അഞ്ചാകുന്നതല്ലേ ഉള്ളൂ. ഇനിയൊറ്റവണ്ടിയും ഈ വഴി വരുകേമില്ല.”രമ പറഞ്ഞു.
“എന്തൊരു മഴയാ..” എന്നും പറഞ്ഞ് മഴ അകത്തേക്ക് വീഴാതിരിക്കാൻ ബസ്സിന്റെ സൈഡ് ഷട്ടറുകളൊക്കെ അവൾ താഴ്ത്തിത്തുടങ്ങി..