ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
മധുരം – അപ്പോ വഴക്കൊക്കെ തീര്‍ന്നില്ലേ..എന്നാല്‍ ഞാനൊരു സ്‌പെഷ്യല്‍ സാധനം കൊണ്ടു വന്നിട്ടുണ്ട്.
വർഗ്ഗീസ് റൂമിന്റെ ഒരു മൂലയില്‍ സുക്ഷിച്ച് ചാരിവെച്ചിരുന്ന ചണസഞ്ചി എടുത്തുകൊണ്ടു പറഞ്ഞു.
ഉം…ഞാനും കണ്ടു അങ്കിൾ ഒരു സഞ്ചി മൂലയില്‍ വയ്ക്കുന്നത്..ജോസ് പറഞ്ഞു.
ടാ…ഇത് സ്‌പെഷ്യലാണ്.. സംഗതി നമ്മള്‍ ധ്യാനത്തിനാണ് വന്നതെങ്കിലും ഈ സാധനം നമ്മുടെ നാട്ടില്‍ കിട്ടില്ല…
കള്ളിന്റെ കുപ്പി പൊക്കിപ്പിടിച്ചുകൊണ്ട് വർഗ്ഗീസ് പറഞ്ഞു.
ഇത് കള്ളല്ലേ അങ്കിളേ…
വെറും കള്ളല്ലെടാ മോനേ… അസ്സല്‍ പനംകള്ള്’.. പിന്നെ ഇതുകണ്ടാ.. നല്ല കാട്ടുപന്നീടെ ഇറച്ചി വരട്ടിയത്..!!
ഹോ…സത്യാണോ… അങ്കിളേ!!.
എടാ മോനേ… ഞാനിവിടെ കുറെ നാളായില്ലെ ധ്യാനത്തിന് വരുന്നത്.. എനിക്കറിയാം ഇവിടെ എന്തൊക്കെ കിട്ടുമെന്ന്…നീ ഇതൊന്നു ടേസ്റ്റ് ചെയ്തു നോക്കിയേ..
കാട്ടുപന്നിയുടെ ഇറച്ചി വരട്ടിയ പൊതി തുറന്ന് കഴിക്കാന്‍ ക്ഷണിച്ചുകൊണ്ടു വർഗ്ഗീസ് ജോസിനോട് പറഞ്ഞു.
അങ്കിളേ…ഓസ്‌ട്രേലിയയില്‍ കിട്ടാത്ത വെടിയിറച്ചിയില്ല.. കാട്ടുപന്നിയിറച്ചി രുചിച്ചുകൊണ്ട് ജോസ് പറഞ്ഞു.
മോളുകഴിക്കില്ലേ.. വർഗ്ഗീസ് കള്ളിന്റെ അഞ്ച് കുപ്പിയും കാട്ടുപന്നി വരട്ടിയതും നിലത്ത് നിരത്തിവച്ചു മൂന്ന് ഗ്ലാസെടുത്തു നിരത്തി.