ആഗ്രഹിക്കാതെ കിട്ടിയത് ഇരട്ടി മധുരം.
ധ്യാനകേന്ദ്രത്തില്‍ നിന്ന് വൈകുന്നേരത്തെ ഭക്ഷണവും കഴിഞ്ഞ് രാത്രി 830 ആകും അവര്‍ റൂമില്‍ തിരിച്ചെത്തുമ്പോള്‍.
ജോസും സെലിനും വേഗം റൂമിലേക്ക് മടങ്ങിയാലും വർഗ്ഗീസ് മറ്റുള്ളവരുമായി സംസാരിച്ച് പരിചയം സ്ഥാപിച്ച് വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടാകും റൂമിലെത്തുക.
റൂമിലെത്തിയപ്പോള്‍ ജോസും സെലിനും പരസ്പരം സംസാരിക്കാതിരിക്കുന്നതും സെലിൻ സന്തോഷമില്ലാതെ ഇരിക്കുന്നതും കണ്ടപ്പോള്‍ അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വർഗ്ഗീസ് ഉറപ്പിച്ചു.
എന്താ രണ്ടുപേരും അവാര്‍ഡ് പടം പോലെ മിണ്ടാതിരിക്കുന്നത്?. കുളിച്ചു വന്നു തോര്‍ത്ത് അഴയിലിടുമ്പോള്‍ വർഗ്ഗീസ് ചോദിച്ചു
ഒന്നുമില്ലങ്കിൾ !.
ദേ വഴക്കും ദേഷ്യവുമെല്ലാം ഈ സമയത്ത് ഒഴിവാക്കണം….നിങ്ങള് ഒരാവശ്യത്തിനായിട്ടാണ് ധ്യാനം കൂടാന്‍ വന്നിരിക്കുന്നത്…ഇന്ന് അച്ചന്‍ പ്രസംഗിച്ചതു കേട്ടില്ലേ…. പരസ്പം സ്‌നേഹവും ബഹുമാനവും ഉണ്ടെങ്കില്‍ കുടുംബത്ത് സമാധാനവും സന്തോഷവും ഉണ്ടാകും ..മുട്ടിപ്പായി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കും..ആ വിശ്വാസം നിങ്ങള്‍ക്കും വേണം…
രണ്ടുപേരും വീണ്ടും അധികം സംസാരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ വർഗ്ഗീസ് കുറച്ചുനേരം മൂകനായി നിന്നു.
ഇനി ഞാന്‍ ഒരു ശല്യമാണെങ്കില്‍ ഞാന്‍ പഴയതുപോലെ വേറേ റൂമിലേക്കു മാറിക്കോളാം…